പച്ചപ്പനന്തത്തയായി അഹാന കൃഷ്ണകുമാർ

പച്ചപ്പനന്തത്തയായി അഹാന കൃഷ്ണകുമാർ. മലയാളസിനിമയിൽ തന്റെതായ അഭിനയ ശൈലിയിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ താരമാണ് അഹാന കൃഷ്ണകുമാർ സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറൽ ആകാറുണ്ട്. പച്ച സാരിയുടുത്ത് സുന്ദരിയായി എത്തിയ അഹാന കൃഷ്ണ കുമാറിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വൈറലാകുന്നത്.

” ഒരു പച്ചപ്പുൽച്ചാടി പോലെ ഇന്നെനിക്ക് തോന്നുന്നു ” എന്ന തലക്കെട്ടോടു കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇളം പച്ച കളർ സാരിയിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകർ ആണ് ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്.  വെറൈറ്റി ലുക്കിലുള്ള പോസുകളും താരം പങ്കുവെച്ചിട്ടുണ്ട്.

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവിയുടെ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അഹാന കൃഷ്ണകുമാർ. താരം പങ്കുവയ്ക്കുന്ന വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമാണ് ഈ അടുത്ത്  തോന്നൽ എന്നൊരു മ്യൂസിക്കൽ ആൽബവും അഹാന സംവിധാനം ചെയ്തിട്ടുണ്ട്. ജീവിതത്തിലെ സന്തോഷ നിമിഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ താരം പങ്കുവയ്ക്കുന്നുണ്ട്. ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിനായി.