ഹോട്ട് ലുക്കിൽ അഹാന  കൃഷ്ണ കുമാർ, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കറുപ്പ് ഗൗണിൽ സുന്ദരിയായ അഹാന കൃഷ്ണ കുമാറിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കു വെച്ചിരിക്കുന്നത്. അഫ്ഷീൻ ഷാജഹാനാണ് ഡ്രസ്സ് സ്റ്റൈൽ ചെയ്തതിന് പിന്നിൽ. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് മനോഖയാണ്

ഹെയർ സ്റ്റൈൽ ചെയ്തതിന് പിന്നിൽ റിസ്‌വാനാണ്. നിരവധി ആരാധകരാണ് ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.

രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലേക്ക് എത്തിയത്.  ടോവിനോ തോമസ് നായകനായായി എത്തിയ ലൂക്ക എന്ന ചിത്രത്തിലൂടെ അഹാനക്ക് നിരവധി ആരാധകരെയും സ്വന്തമാക്കാനായി സാധിച്ചു. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള,  പതിനെട്ടാംപ്പടി,  തുടങ്ങിയ ചിത്രങ്ങളിലും മികച്ച അഭിനയം കാഴ്ച വയ്ക്കാൻ അഹാനക്കായ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം  നിരവധി സൈബർ ആക്രമണങ്ങൾ നേരിടുന്നു എങ്കിലും  അതൊന്നും വകവെക്കാതെ ആക്ടീവ് ആണ് താരം.  അഹാന സംവിധാനം ചെയ്ത തോന്നൽ എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു.  അഹാന തന്റെ യൂട്യൂബ് ചാനലിൽ ഇടുന്ന വീഡിയോകളും നിമിഷനേരം കൊണ്ടാണ് വൈറൽ ആകാറുള്ളത്.  എന്തായാലും അഹാനയുടെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.