ജൂനിയർ ചീരുവിനെ കൊഞ്ചിച്ച് അഹാന കൃഷ്ണയും ഹൻസികയും

ജൂനിയർ ചീരുവിനെ കാണാൻ അഹാനയും ഹൻസികയും എത്തി. മലയാളത്തിന്റെ പ്രിയ നടിയായ അഹാനകൃഷ്ണയും, സഹോദരിയും കൂടി റയാനെ കാണാൻ എത്തിയ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. മേഘ്നയെയും മകനെയും കാണാനെത്തിയ അഹാനയും, സഹോദരിയായ ഹൻസിക റായനെ എടുത്ത് കൊഞ്ചിക്കുന്നതും, താലോലിക്കുന്നതും കാണാം, ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുന്നത്.

മലയാളി അല്ലെങ്കിലും മലയാളികൾക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് മേഘ്ന രാജ്,
ഏറെക്കാലത്തെ പ്രണയത്തിനോടുവിലാണ് കന്നഡ നാടനായ ചിരഞ്ജീവി സർജയുമായുള്ള വിവാഹം. മേഘ്ന ഗർഭിണിയായിരിക്കുന്ന സമയത്താണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി മരിക്കുന്നത്. ആ വേദനകൾ എല്ലാം മറക്കുന്നത് മകനായ റയാൻ ഉള്ളതുകൊണ്ടാണ്. റയാൻ രാജ് സർജ എന്നാണ് മകന്റെ യഥാർത്ഥ പേര്. രാജാവ് എന്നാണ് റയാൻ എന്നതിനർത്ഥം. ജൂനിയർ ചീരു എന്നാണ് ആരാധകർ റായനെ വിളിക്കുന്നത്. എല്ലാദിവസവും മോനെ എണീപ്പിച്ച് ചീരുവിന്റെ ഫോട്ടോയുടെ മുൻപിൽ കൊണ്ടുപോയി കാണിച്ചുകൊടുക്കും മേഘ്ന പറയുന്നു.

അന്യഭാഷകാരി ആണെങ്കിലും മലയാളികൾക്ക് എന്നും പ്രിയങ്കരിയായ നടിയാണ് മേഘ്ന. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന രാജ് മലയാളത്തിലെത്തുന്നത്.  പിന്നീട് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ അഭിനയം മേഘ്നയുടെ ജീവിതത്തിലെ വഴിത്തിരിവായി. സീബ്രാ വരകളെന്ന ചിത്രത്തിലാണ് മലയാളത്തിലെ ഏറ്റവും ഒടുവിലായി മേഘ്ന അഭിനയിച്ചത്. മകനെ നല്ല രീതിയിൽ വളർത്തുന്നു എന്നും ചിരഞ്ജീവി സർജക്ക് അഭിമാനം ആകുമെന്നാണ് മേഘ്ന പറഞ്ഞത്.