ഇത് വേറെ ലെവൽ, അഹാനയുടെ ഐറ്റം ഡാൻസ് വൈറൽ ആകുന്നു

മലയാളത്തിന്റെ പ്രിയ നടി അഹാന കൃഷ്ണ ഡാൻസ് ചെയ്ത ഒരു റീൽ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ നായകനായ പുഷ്പ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ, സാമന്ത ഡാൻസ് ചെയ്യുന്ന ഒരു ഐറ്റം സോങ്ങിനാണ് താരം ഡാൻസ് ചെയ്തിരിക്കുന്നത്.

അഹാനയുടെ കൂടെ സുഹൃത്തായ അമിത് മോഹനാണ് താരത്തിന്റെ കൂടെ ചുവടുകൾ വച്ചിരിക്കുന്നത്. മറ്റൊരു ഹോം എന്ന കോമഡി സീരിസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമിത്. നിരവധി ആരാധകർ ആണ് വീഡിയോക്കു താഴെയായി കമന്റുകൾ ഇട്ടിട്ടുരിക്കുന്നത്. ഡാൻസ് വേറെ ലെവൽ ആണെന്നും, സൂപ്പറായിട്ടുണ്ട് എന്നും തുടങ്ങിയ നിരവധി കമന്റുകളും ആരാധകർ ഡാൻസിന് അഹാനയുടെ ഡാൻസിന് നൽകുന്നുണ്ട്.

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അഹാന കടന്നുവരുന്നത്, പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, പതിനെട്ടാം പടി, ലൂക്ക തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാൻ അഹാനക്ക് ആയി. ഈ അടുത്ത് അഹാന കൃഷ്ണ സംവിധാനം ചെയ്ത തോന്നൽ എന്ന മ്യൂസിക്കൽ വീഡിയോയും സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരുന്നു. അഹാന തന്നെയാണ് ഈ വീഡിയോയിൽ പ്രധാന വേഷത്തിൽ എത്തിയത്. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.