ആദ്യമായി മത്സ്യബന്ധന കപ്പലിലെ വളയം പിടിക്കാൻ ഈ പെൺ കൈകൾ, മലയാളികൾക്ക് ഇത് അഭിമാന നിമിഷം

ആദ്യമായി മത്സ്യബന്ധന കപ്പലിലെ വളയം പിടിക്കാൻ ഈ പെൺ കൈകൾ, മലയാളികൾക്ക് ഇത് അഭിമാന നിമിഷം

ഈ പെൺ താരത്തിന് ആകാം ഇന്നത്തെ സല്യൂട്ട്. ഇന്ത്യയിൽ ആദ്യമായി ഫിഷറീസ് റിസർച്ച് ചെയ്യുന്ന കപ്പലിലെ ആദ്യ വനിതാ ക്യാപ്റ്റനായി മലയാളിയായ നമ്മുടെ സ്വന്തം ഹരിത കുഞ്ഞപ്പൻ,

മത്സ്യബന്ധനത്തിന് കടലിൽ നിന്ന് കടലിൽ പോകുന്ന ആയിരക്കണക്കിന് കപ്പലുകൾ ഉണ്ടാകും പക്ഷേ അതിലൊന്നും ഒരു സ്ത്രീ സാന്നിധ്യം ഇന്നേവരെ കണ്ടു കാണില്ല. കപ്പിത്താൻ മാരുടെ സാമ്രാജ്യത്തിലേക്ക് ഇതാദ്യമായാണ് ഒരു പെൺ സിംഹം കടന്നുവരുന്നത്.

ഇതാദ്യമായാണ് ഇന്ത്യയിൽ ഫിഷറീസ് റിസർച്ച് ചെയ്യുന്ന കപ്പലിൽ വനിതാ ക്യാപ്റ്റനെ നിയമിക്കുന്നത്.ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക പഠനങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു നേട്ടം കൈവരിക്കാൻ ഹരിതയ്ക്ക് ആയത്

അരൂർ എംഎൽഎ ദലീമയാണ്‌ ഈ സന്തോഷ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഇങ്ങനെ ഒരു നേട്ടം കൈവരിച്ചത് മലയാളി പെൺകുട്ടി ആണെന്നതിൽ നമുക്ക് അഭിമാനിക്കാം. എഴുപുന്ന ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കൈതക്കുഴി കുഞ്ഞപ്പന്റെയും സുധർമ യുടെയും മകളായ കെ.കെ ഹരിതയാണ്. മത്സ്യബന്ധന കപ്പലിലെ കപ്പിത്താൾ ആവാൻ പോകുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര നിമിഷം ആണ്. അത് നേടിത്തന്ന ഒരു മലയാളി എന്നതിൽ നമുക്ക് അഭിമാനിക്കാം. കപ്പലുകളിൽ വനിതാ ക്യാപ്റ്റൻമാർ ഉണ്ടെങ്കിലും മത്സ്യബന്ധനക്കപ്പലുകൾ ഇതാദ്യമായാണ് ഇങ്ങനെയൊരു നേട്ടം കൈവരിക്കാനായത്.
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മറൈൻ ഫിഷറീസ് റിസർച്ച് വൈറസലുകളിൽ നിയമിക്കപ്പെടാനുള്ള സ്കിപ്പർ എന്നാ എക്സാമിലൂടെ ഉന്നത വിജയം നേടിയാണ് ഹരിതയ്ക്ക് ഇങ്ങനെ ഒരു നേട്ടം കൈവരിക്കാനായത്. നവംബർ 23ന് നടന്ന പരീക്ഷയുടെ റിസൽട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കപ്പലിൽ 20 ദിവസത്തോളം, ലോകത്തിന്റെ പല ദിക്കുകളിലേക്ക് കപ്പലിൽ 20 ദിവസത്തോളം, ലോകത്തിന്റെ പല ദിക്കുകളിലേക്ക് ഹരിത യാത്ര തിരിച്ചിരുന്നു. ഇനി വീണ്ടും ഡിസംബർ 10 മുതൽ യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് ഹരിത, അപ്പോഴാണ് വെസൽ ക്യാപ്റ്റൻ എന്ന അപൂർവനേട്ടം ഈ മിടുക്കിക്ക് സ്വന്തമാക്കാൻ ആയത്.