ഇനി ഇങ്ങനെയൊരു സിനിമ  ഞാൻ ചെയ്യില്ല, ആട് ജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന്  പൃഥ്വിരാജ് സുകുമാരൻ

ആട് ജീവിതം എന്ന സിനിമയെ കുറിച്ച് തുറന്നുപറഞ്ഞ പൃഥ്വിരാജ് സുകുമാരന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  പ്രശസ്ത എഴുത്തുകാരനായ ബെന്യാമിന്റെ ആട് ജീവിതത്തെ അടിസ്ഥാനമാക്കി ബ്ലെസ്സി ഒരുക്കുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തിൽ പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.

ചിത്രത്തിനുവേണ്ടി പൃഥ്വിരാജ് തന്റെ ശരീരത്തിൽ വരുത്തിയ  മാറ്റങ്ങളാണ് താരം തന്നെ തുറന്ന് പറഞ്ഞിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി തന്റെ ശരീരത്തെ സ്വയം പീഡിപ്പിച്ചെന്നാണ് പൃഥ്വിരാജ് പറയുന്നത്. ഇനി ഇതുപോലുള്ള സിനിമകൾ താൻ ചെയ്യില്ലെന്നും താരം പറയുന്നുണ്ട്. ഈ സിനിമ കമ്മിറ്റ് ചെയ്തപ്പോൾ തന്നെ ഒരു വെല്ലുവിളി തന്നെയാണ് താൻ ഏറ്റെടുത്തതെന്ന് , പൃഥ്വിരാജ് പറഞ്ഞു.തന്റെ ശരീരത്തെ വീണ്ടും അങ്ങനെ ഒരു അവസ്ഥയിലേക്ക് ഇനിയൊരു സിനിമയ്ക്കുവേണ്ടി ആക്കുക എന്നത് അസാധ്യമായ കാര്യം ആണെന്നും ഇങ്ങനെയൊരു സിനിമ ഇനി ചെയ്യില്ല എന്നും താരം പറയുന്നുണ്ട്.

ആടുജീവിതത്തിനു ശേഷം ജോർദാനിൽ തിരിച്ചുവന്നപ്പോൾ താൻ ഏറ്റവും മെലിഞ്ഞിരുന്ന അവസ്ഥയായിരുന്നു എന്നും. ഷൂട്ടിങ് മുടങ്ങി സ്റ്റക്ക് ആയതിനുശേഷം ഭക്ഷണം കഴിച്ച്,  ഇപ്പോഴുള്ള അവസ്ഥയിലേക്ക് മാറിയതെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.
സിനിമ കാണുമ്പോഴാണ് ഞാൻ പറഞ്ഞതെല്ലാം നിങ്ങൾക്ക് മനസ്സിലാകു എന്നും പൃഥ്വിരാജ് പറഞ്ഞു.അത്രയധികം  ആ സിനിമയ്ക്കുവേണ്ടി വളരെയധികം പൃഥ്വിരാജ് കഷ്ടപ്പെട്ടിട്ടുണ്ട്.
ചിത്രത്തിനുവേണ്ടി പൃഥ്വിരാജ് നടത്തിയ മാറ്റങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു