കോമഡി താരങ്ങള്‍ ഫുട്ബോള്‍ താരങ്ങളായപ്പോള്‍

ഫുട്‌ബോള്‍ ഇഷ്ടമല്ലാത്ത ആരാണ് ഉള്ളത്. കേരളത്തില്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് കുറവൊന്നുമില്ല. മെസിയും റൊണാള്‍ഡോയും, നെയ്മറുമെല്ലാം മലയാളികളുടെ പ്രിയ താരങ്ങളാണ്. കേരളത്തിന്റെ സ്വന്തം ടീമായ കേരളബ്ലാസ്റ്റേഴ്‌സിനും ആരാധകര്‍ നിരവധിയാണ്. എന്നാല്‍ ഇതേ ഫുട്‌ബോള്‍ കളിക്കാന്‍ മലയാള സിനിമയിലെ താരരാജക്കാന്മാരെത്തിയാല്‍ എങ്ങിനെയിരിക്കും.

കാല്‍പന്ത് കളിയ്ക്ക് വലിയ സ്വീകാര്യതയാണ് കേരളത്തില്‍ ഉള്ള ഫുട്‌ബോള്‍ പ്രേമികള്‍ നല്‍കാറുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ നിറസാന്നിധ്യമായി കൊണ്ടിരിക്കുന്നത് രസകരമായ ചില ചിത്രങ്ങളാണ്. മലയാള സിനിമ താരങ്ങളുടെയും ഫുട്‌ബോള്‍ കളിക്കാരുടെയും എഡിറ്റ് ചെയ്ത ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നത്.

ലയണല്‍ മെസ്സി, ക്രിസ്ത്യാനോ റൊണാള്‍ഡോ, നെയ്മര്‍, മുള്ളര്‍ എന്നീ ഫുട്‌ബോള്‍ താരങ്ങളുടെ സ്ഥാനത്ത് മലയാള സിനിമ കണ്ട ഹാസ്യ നടന്മാരായ ലാല്‍, മാമുകൊയ, ജഗതി, സുരാജ്, സലിം കുമാര്‍ എന്നിവരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. മലയാളത്തിലെ ട്രോളര്‍മാരുടെ ഉറവിടമായ ട്രോള്‍ എഡിറ്റിംഗിലെ രാഹുല്‍ ആണ് അതിമനോഹരമായി ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ ഉടനടി വൈറലാവുകയും ചെയ്തു.