തമിഴ് നടിയുടെ ഫോട്ടോഷൂട്ടിനെതിരെ സൈബർ ആക്രമണം

ആനപ്പുറത്ത് കയറി ഇരുന്നുള്ള തമിഴ് താരത്തിന്റെ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടിയും മോഡലുമായ ശ്രുതി പെരിയ സ്വാമിക്കെതിരെ ആണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നത്. ആനയുടെ തുമ്പി കയ്യിൽ കയറിയിരിക്കുന്നതും, ആനയെ തലോടുന്നതും ആയിട്ടുള്ള ദൃശ്യങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി കമന്റുകളും ഈ വീഡിയോക്ക് താഴെയായി വരുന്നുണ്ട്.

മിണ്ടാപ്രാണിയോട് ഇത്തരത്തിലുള്ള ക്രൂരതകൾ ചെയ്യരുതെന്നും, ചെയ്യുന്നത് ഇങ്ങനെ എല്ലാം ചെയ്യുന്നത് ക്രൂരത ആണെന്നും തരത്തിലുള്ള നിരവധി കമന്റുകൾ തമിഴ് നടിക്കെതിരെയായി വരുന്നുണ്ട്.

മോഡലും നടിയുമായ ശ്രുതി പെരിയസ്വാമി ഇതിനുമുൻപും നിരവധി ഫോട്ടോഷൂട്ട്കളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. തമിഴ് ബിഗ് ബോസ് സീസൺ ഫൈവിൽ മത്സരാർത്ഥിയായി താരം എത്തിയിരുന്നു. തമിഴ് നടൻ കമൽഹാസൻ ആണ് ബിഗ് ബോസിൽ അവതാരകനായി എത്തുന്നത്. ഒരു ബാസ്ക്കറ്റ് ബോൾ പ്ലേയർ കൂടിയാണ് ശ്രുതി നാഷണൽ ലെവലിൽ താരം പങ്കെടുത്തിട്ടുണ്ട്. ശ്രുതി എന്ന് വിളിക്കുന്നതിന് പകരം സുറുതി വിളിക്കുന്നത് കേൾക്കാനാണ് താരം കൂടുതലിഷ്ടപ്പെടുന്നത്.

പ്രധാനമായും വെളുത്ത നിറത്തിലുള്ള രൂപത്തിലാണ് ദേവി ചിത്രങ്ങൾ കാണാറുള്ളത്. എന്നാൽ കറുപ്പ് കളറിൽ സുന്ദരിയായി വന്ന ശ്രുതിയുടെ ദേവി ഭാവമുള്ള ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.
ജീവിതത്തിൽ പല സാഹചര്യങ്ങളിലൂടെ കടന്നുവന്ന ശ്രുതി വളരെ കഷ്ടപ്പെട്ടാണ് ഈ നിലയിൽ എത്തിയത്. കൂടാതെ നിരവധി സിനിമകളിലും താരം എത്തിയിരുന്നു.

താരത്തിന്റെ ഫോട്ടോഷൂട്ട് ഇതിനോടകംതന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നിരവധി വിമർശനങ്ങളും താരം വീഡിയോയ്ക്ക് പുറകിലായി വരുന്നു..