ആരാധകരെ ഞെട്ടിച്ച് സായ് പല്ലവി.. പുതിയ മേക്കപ്പ് വീഡിയോ

മലർ മിസ്സായി മലയാളികൾക്ക് സുപരിചിതയായ സായി പല്ലവിയുടെ മേക്കോവറാണ് സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. 2021 ഡിസംബർ 24ന് റിലീസ് ചെയ്ത ബഹുഭാഷാ ചിത്രമായ ശ്യാം സിംഗ റോയിക്ക് വേണ്ടി നടത്തിയ വേഷ പകർച്ചയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മണിക്കൂറുകൾ നീണ്ട മേക്കപ്പിന് ഒടുവിലാണ് വൃദ്ധയുടെ വേഷത്തിലേക്ക് താരം എത്തിയത്. മേക്കിങ് വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

തങ്ങളുടെ സിനിമ വിജയിക്കണമെന്നുള്ള ആഗ്രഹം കൊണ്ടു നിരവധി താരങ്ങൾ വിവിധ വേഷ പകർച്ചയിലൂടെ ഇതിന് മുൻപും എത്തിയിട്ടുണ്ട്. ഉലക നായകൻ കമലഹാസന്റെയും,ഐ എന്ന ചിത്രത്തിന് വേണ്ടി വിക്രം നടത്തിയ മേക്കോവറും ഇതിനു മുൻപും പ്രേഷക ശ്രദ്ധ നേടിയിരുന്നു. ശ്യാം സിംഗ റോയിൽ നാനിയാണ് പ്രധാനവേഷത്തിൽ എത്തുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിൽ നാനിയും ഈ ചിത്രത്തിൽ എത്തുന്നുണ്ട്.

സത്യദേവ് ജംഗയുടെ യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തീയേറ്ററിൽ മികച്ച പ്രതികരണത്തോടു കൂടി പ്രദർശനം തുടരുന്ന ചിത്രമാണിത്. ചിത്രത്തിൽ കൃതി ഷെട്ടി, മഡോണ എന്നീ നടിന്മാരും അഭിനയിക്കുന്നുണ്ട്. സിനിമ തിയേറ്ററിൽ കാണണം എന്ന മോഹത്തോടെ പർദ്ദ അണിഞ്ഞു തീയേറ്ററിൽ എത്തിയ സായി പല്ലവിയുടെ ചിത്രങ്ങൾ ഈയടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.