1 കോടി രൂപയുടെ വോളോവോ സ്വന്തമാക്കി റിമ കല്ലിങ്കൽ.. | Actress Rima Kallingal new car

ആഡംബരത്തോടൊപ്പം ഒരുപാട് സുരക്ഷാ സംവിതങ്ങൾ ഉള്ള ഒരു എസ് യു വി സ്വന്തമാക്കിയിരിക്കുകയാണ് റിമ കല്ലിങ്കൽ. വോൾവോ എക്സ് 90 എന്ന മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ആധുനിക ടെക്നോളജി സംവിതങ്ങളും സുരക്ഷാ സംവിതങ്ങളുടെയും കാര്യത്തിൽ മുൻപതിയിൽ നിക്കുന്ന കാറുകളാണ് വോളോ നിർമിക്കുന്നത്. ഒരു കോടി രൂപ വരുന്ന കാർ സ്വന്തമാക്കിയ സന്തോഷ നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറികൊട്നിർക്കുന്നത്.

മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപെട്ടവരാണ് ആഷിക്ക് അബുവും, റിമ കല്ലിങ്കലും. ഇരുവരുടെയും 2013 ൽ ആയിരുന്നു നടന്നത്. കൊച്ചിയിലെ പ്രമുഖ വോൾവോ ഡീലറുടെ കൈയിൽ നിന്നാണ് ഇരുവരും ചേർന്ന് വാഹനം സ്വന്തമാക്കിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് BMW 3 സീരീസ് ഇരുവരും സ്വന്തമാക്കിയിരുന്നത്. പുതിയ BMW വിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ തരംഗം തന്നെ സൃഷിടിച്ചിരുന്നു.

മമ്മൂട്ടി നായകനായി എത്തിയ ഡാഡി കൂൾ എന്ന ചിത്രത്തിലൂടെയാണ് ആഷിക് അബു മലയാള സിനിമയിലേക്ക് കടന്നുവന്നത്. സാൾട് ൻ പെപ്പർ, മായനദി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായി മാറി. ടോവിനോയെ നായകനായി ഒരുക്കിയ നാരദൻ എന്ന ചിത്രമാണ് ഇനി തീയേറ്ററുകളിൽ റിലീസിനായി തയ്യാറായി ഇരിക്കുന്ന ആഷിക് അബു ചിത്രം..