സ്വന്തം പേരിൽ മാറ്റം വരുത്തി ലെന

പേരിൽ മാറ്റം വരുത്തിക്കൊണ്ട് ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി പ്രിയതാരം ലെന. ലെന തന്നെയാണ് പേര് മാറ്റുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചത്.

ഇംഗ്ലീഷിൽ എഴുതുന്ന പേരിൽ A എന്ന അക്ഷരം കൂട്ടി ചേർത്തുകൊണ്ട് ആണ് പേര് താരം മാറ്റിയിരിക്കുന്നത്. സ്പെല്ലിങ്ങിൽ ചില മാറ്റം വരുത്തി കൊണ്ടാണ് പേര് മാറ്റിയിരിക്കുന്നത്. Lenaa എന്നായിരിക്കും ഇനിമുതൽ എന്റെ പേര് എല്ലാവരും എനിക്ക് ഭാഗ്യം ആശംസിക്കൂ എന്നാണ് പോസ്റ്റിൽ താരം കുറിച്ചിരിക്കുന്നത്.ജൂത സംഖ്യാശാസ്ത്രം പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്‌പെല്ലിങ് മാറ്റിയതെന്ന് ലെന പറഞ്ഞു.

പേര് മാറ്റി ഭാഗ്യപരീക്ഷണം നടത്തുന്നവരാണ് സിനിമ താരങ്ങൾ. ആ വഴി തന്നെയാണ് ഇപ്പോൾ ലെനയും സ്വീകരിച്ചിരിക്കുന്നത്.പ്രിയ നടി ലക്ഷ്മി റായി, റായ് ലക്ഷ്മി എന്ന് പേരു മാറ്റിയിരുന്നു.

നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത താരമാണ് ലെന. വ്യത്യസ്ത ലുക്കിൽ എത്തുന്ന താരം നിരവധി വേഷങ്ങളിലൂടെ ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട്.
ഉണ്ണിമുകുന്ദൻ നായകനായ മേപ്പടിയാൻ എന്ന ചിത്രത്തിമാണ് താരത്തിന്റെ ഈ അടുത്ത് റിലീസ് ചെയ്തത്.ആടുജീവിതം, ഭീഷ്മ പർവം, വനിത, ആർട്ടിക്കിൾ 21 തുടങ്ങി ഒട്ടേറെ സിനിമകളിൽ ലെന പ്രധാനകഥാപാത്രങ്ങളിലെത്തുന്നുണ്ട്.(Actress Lena Changed her name)