ഭാവി നായിക.. വൈൻ നിറത്തിൽ സുന്ദരിയായി എസ്തർ അനിൽ

ബാലതാരമായി വന്ന് മലയാളികളെ കീഴടക്കിയ താരമാണ് എസ്തർ അനിൽ.  ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുത്. വൈൻ കളറിലുള്ള റഫിൾ ഓർഗൻസ സാരിയിലുള്ള ചിത്രങ്ങളാണ് ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്തിയിരിക്കുന്നത്. അരുൺ പയ്യടിമീതൽ ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ഇതിനു മുൻപ് നിരവധി ഫോട്ടോ ഷൂട്ടുകൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിട്ടുണ്ട്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾക്ക് വിമർശനങ്ങളും ഉയർന്നിട്ടുണ്ട് എന്നാൽ ഇതൊന്നും വകവയ്ക്കാതെ സോഷ്യൽ മീഡിയയിൽ ആക്ടീവാണ് താരം. 2010 പുറത്തിറങ്ങിയ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തർ സിനിമയിലേക്കെത്തിയത്. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായും താരം എത്തിയിരുന്നു. മലയാളത്തിൽ 50 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമായിരുന്നു ദൃശ്യം. ഇതിന്റെ തമിഴ് പതിപ്പായ  പാപ നാശം എന്ന സിനിമയിലിൽ കമലിന്റെ മകളായി എസ്തർ എത്തിയിരുന്നു പിന്നീട് അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടിരുന്നു. ദൃശ്യം 2വിലും മോഹൻലാലിന്റെ മകളായി താരം എത്തിയിരുന്നു. സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിൽ എസ്തർ അനിൽ അഭിനയിച്ചിട്ടുണ്ട്. ഇതിനോടകംതന്നെ എസ്തറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ് നിരവധി ആരാധകരാണ് ചിത്രത്തിന് കമെന്റുകൾ നൽകുന്നത്