ബജാജ് സണ്ണിയുമായുള്ള ചിത്രം പങ്കുവച്ച് ദിവ്യ ഉണ്ണി… | Actress Divya Unni

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താര സുന്ദരിയായിരുന്നു ദിവ്യ ഉണ്ണി,  അഭിനയിച്ച മിക്ക സിനിമകളും ഹിറ്റുകളായിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം നൃത്ത വിദ്യാലയവുമായി  തിരക്കിലാണ്.  സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരം പങ്കു വെക്കുന്ന പോസ്റ്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്, ഇപ്പോൾ താരം പങ്കുവെച്ച പഴയ കാലത്തെ  ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ഞാനും എന്റെ ബജാജ് സണ്ണിയും എന്ന തലക്കെട്ടോടുകൂടിയാണ് ടൂവീലർ ഇരിക്കുന്ന ദിവ്യ ഉണ്ണിയുടെ  സ്കൂൾ കാലഘട്ടത്തിലെ ചിത്രം താരം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.  രണ്ടു സൈഡിലും മുടി പിന്നി കെട്ടി സ്കൂൾ യൂണിഫോമിൽ നിൽക്കുന്ന താര ത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു എന്നു തന്നെ പറയാം. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചു കൊണ്ടാണ് താരം  സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.  പിന്നീട് ദിലീപ് നായകനായ കല്യാണസൗഗന്ധികം എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് നായികയായി പിന്നീട് മാറുകയും ചെയ്തു, മുൻനിര നായകന്മാരായ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയ നിരവധി താരങ്ങളുടെ നായികയായി തൊണ്ണൂറുകളിൽ താരം ശ്രദ്ധനേടി പിന്നീട് വിവാഹത്തിനുശേഷം  അഭിനയത്തിൽ ദിവ്യ ഉണ്ണി വിട വാങ്ങുകയായിരുന്നു, വിദേശത്ത് സ്ഥിരതാമസമാക്കിയ താരം നൃത്ത വിദ്യാലയവുമായി ഇപ്പോൾ തിരക്കിലാണ്.