നടൻ റഹ്മാന്റെ മകളുടെ വിവാഹത്തിന് എത്തിച്ചേർന്ന് മലയാളികളുടെ പ്രിയ താരങ്ങൾ

നടൻ റഹ്മാന്റെ മകളുടെ വിവാഹത്തിന് എത്തിച്ചേർന്ന് മലയാളികളുടെ പ്രിയ താരങ്ങൾ.  ഒരു കാലഘട്ടത്തിൽ മലയാള സിനിമയിൽ തന്നെ മുതൽക്കൂട്ടായ താരങ്ങളാണ് റഹ്മാന്റെ മകളുടെ വിവാഹ വേദിയിൽ ഒരുമിച്ച് എത്തി വധുവിനും വരനും ആശംസകൾ അറിയിച്ചത്.

ശോഭന, പാർവതി, സുഹാസിനി, മേനക, അംബിക, നദിയ മൊയ്തു. അടക്കമുള്ള 80കളിലെ താരസുന്ദരിമാർ ആണ് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. മലയാളികളുടെ പ്രിയതാരം ലിസി ലക്ഷ്മിയാണ് ചിത്രം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. റഹ്മാന്റെ മകളായ റുഷ്ദ റഹ്മാന്റെയും അൽതാഫ് നവാബിന്റെയും നിക്കാഹ് ആണ് നടന്നത്.  ഈ പരിപാടിയിലേക്ക് ആണ് 80കളിലെ താരസുന്ദരിമാർ എത്തിയത്.
ഒരുപാട് മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് റഹ്മാൻ, മലയാളത്തിനു പുറമേ അന്യഭാഷാ ചിത്രങ്ങളിലും  തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച നടനാണ് റഹ്മാൻ.

എ. ആർ റഹ്മാന്റെ ഭാര്യയായ സൈറാബാനുവിന്റെ ഇളയ സഹോദരി ആയ മെഹറുന്നീസയാണ് ആണ് റഹ്മാന്റെ ഭാര്യ. എ ആർ റഹ്മാനും കുടുംബവും പരിപാടിയിൽ കുടുംബസമേതം പങ്കെടുത്തിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വധു വരന്മാരെ ആശിർവദിക്കാൻ എത്തിയിരുന്നു.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അലീഷ എന്നൊരുരു മകൾ കൂടിയുണ്ട് റഹ്മാന്. കൂടെവിടെ എന്ന മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് റഹ്മാൻ എത്തിയത്. പിന്നീട് ഒട്ടനവധി മികച്ച ചിത്രങ്ങൾ നൽകാൻ താരത്തിന് കഴിഞ്ഞു.