വിവാഹ വാർഷികം ആഘോഷമാക്കി ജയസൂര്യയും കുടുംബവും

18 വർഷത്തെ വിവാഹ വാർഷികം ആഘോഷമാക്കി ജയസൂര്യയും കുടുംബവും.  കേക്കു മുറിച്ചും,  ഭാര്യ സരിതയുമായുള്ള പ്രണയ നിമിഷങ്ങൾ പങ്കുവെച്ചാണ് ജയസൂര്യ ഇൻസ്റ്റഗ്രാം പേജിലൂടെ വിശേഷം പങ്കുവെച്ചത്. ” “18 വർഷത്തെ കൂട്ടുകെട്ട്,  എന്റെ ജീവിതത്തിലെ  മികച്ച തീരുമാനം.”എന്ന അടിക്കുറിപ്പോടുകൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി താരങ്ങളും  ചിത്രത്തിന് കമന്റ് നൽകുന്നുണ്ട്. ഊമപെണ്ണിന് ഉരിയാട പയ്യൻ എന്ന സിനിമയിലൂടെയാണ് മലയാളസിനിമയിൽ താരം സജീവമായത്, പിന്നീട് മലയാളികളുടെ സ്വന്തം ഷാജിപാപ്പനായി ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്താൻ താരത്തിന് കഴിഞ്ഞു,  മികച്ച നടനുള്ള പുരസ്കാരം വെള്ളം,സണ്ണി എന്നീ ചിത്രങ്ങളിലൂടെ താരത്തിനു ലഭിച്ചിരുന്നു.

ഫാഷൻ ഡിസൈനറായ സരിതക്ക്,
സരിത ജയസൂര്യ ഡിസൈനിങ് സ്റ്റുഡിയോ എന്ന സ്ഥാപനവും ഉണ്ട്.  സരിത ഡിസൈൻ ചെയ്ത ഡ്രസ്സുകൾ ധരിച്ച് താരം സിനിമയിലും എത്താറുണ്ട്. ഷാജി പാപ്പനിലെയും,  തൃശ്ശൂർ പൂരം എന്ന സിനിമയിലെയും താരത്തിന്റെ വ്യത്യസ്ത ലുക്കിലുള്ള വസ്ത്രധാരണം ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഡിസൈനിങ് മേഖലയിൽ സ്വന്തം കൈയൊപ്പ് ചാർത്തിയ സരിത സിനിമയിൽ കോസ്റ്റ്യൂം ഡിസൈനർ ആയിട്ടും നിരവധി കയ്യടികൾ നേടിയിട്ടുണ്ട്. വേദ, അദ്വൈത് എന്നീ മക്കളാണ് ജയസൂര്യ- സരിത ദമ്പതികൾക്ക് ഉള്ളത്. 2004 ലാണ് ഇരുവരുടെയും വിവാഹം നടന്നത്