അനൂപ് കൃഷ്ണന്റെ വിവാഹം കഴിഞ്ഞു, ആഘോഷമാക്കി ബിഗ് ബോസ് താരങ്ങൾ | Actor Anoop Krishnan Wedding Reception

മലയാളികളുടെ പ്രിയനടൻ അനൂപ് കൃഷ്ണൻ വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് ഇന്നലെ രാവിലെ ആറിനും ഏഴിനും ഇടയിലുള്ള മുഹൂർത്തത്തിൽ ആയിരുന്നു ഐശ്വര്യയുടെയും അനൂപിന്റെയും  വിവാഹം നടന്നത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വളരെ ലളിതമായാണ് വിവാഹചടങ്ങുകൾ നടന്നത്. ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഉണ്ടായിരുന്നത്. ബിഗ് ബോസ് താരങ്ങളായ മണിക്കുട്ടൻ  ഫിറോസ്ഖാൻ, ഋതു മന്ത്ര, സജ്ന  തുടങ്ങിയവർ വിവാഹത്തിൽ  പങ്കെടുത്തിരുന്നു. സെറ്റ് സാരിയിൽ വളരെ ലളിതമായ വേഷത്തിലായിരുന്നു ഐശ്വര്യ എത്തിയിരുന്നത്.
      സീതാ കല്യാണം എന്ന സീരിയലിലൂടെയാണ് അനൂപ് കൃഷ്ണൻ അഭിനയ രംഗത്തേക്ക് എത്തിയത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകശ്രദ്ധ പിടികിട്ടിയത്. മികച്ച ഗെയിമർ ആയിരുന്നു  അനൂപ് കൃഷ്ണൻ. പിന്നീട് ഏഷ്യാനെറ്റിലെ സ്റ്റാർ മ്യൂസിക് എന്ന റിയാലിറ്റി ഷോയിൽ അവതാരകനായും അനൂപ് എത്തിയിട്ടുണ്ട്.

വധു ഐശ്വര്യ ഡോക്ടറാണ്,  രണ്ടു വർഷത്തെ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുതാരങ്ങളും വിവാഹിതരായത്,  വിവാഹത്തിനു മുൻപുള്ള എൻഗേജ്മെന്റ് ദൃശ്യങ്ങളെല്ലാം തന്നെ  സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
പാലക്കാട് പട്ടാമ്പി സ്വദേശിയാണ് അനൂപ്. അച്ഛൻ ഉണ്ണികൃഷ്ണൻ റെയിൽവെ സർവീസിൽ ഉദ്യോഗസ്ഥനാണ്. അമ്മ  ശോഭന അനുജൻ അഖിലേഷ്, സഹോദരി അഖില. വധുവായ ഐശ്വര്യയുടെ അച്ഛൻ അച്യുതൻനായർ ആയുർവേദ കമ്പനിയുടെ ജനറൽ മാനേജർ ആണ്. അമ്മ സുനിത.