ആക്ഷൻ കിംഗ് ബാബു ആന്റണി നായകനായ ചന്തയുടെ രണ്ടാം ഭാഗം എത്തുന്നു

ഒരു കാലത്ത് മലയാളസിനിമയിൽ നിറഞ്ഞു നിന്ന താരമാണ് ബാബു ആന്റണി. 1995ൽ പുറത്തിറങ്ങിയ ചന്ത എന്ന സിനിമ ബാബു ആന്റണിയുടെ മികച്ച പ്രകടനം കൊണ്ട് തന്നെ ആരാധകരുടെ മനസ്സിൽ ഇടം നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം  എത്തുന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഈ വിവരം ബാബു ആന്റണി തന്നെയാണ് തന്നെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വച്ചിട്ടുള്ളത്. റോബിൻ തിരുമലയുടെ തിരക്കഥയിൽ സുനിൽ ഒരുക്കിയ ചിത്രത്തിൽ  അന്ന് മോഹിനി ആയിരുന്നു നായികയായി എത്തിയിരുന്നത്. ഇപ്പോൾ തന്റെ ഫേസ്ബുക്ക് പേജിലൂടെ സംവിധായകനായ സുനിൽ ഒപ്പമുള്ള ചിത്രങ്ങളും ബാബു ആന്റണി പങ്കുവെച്ചിട്ടുണ്ട്. സുൽത്താൻ വീണ്ടും വരുന്നുണ്ടെന്നും സംവിധായകനുമായി ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട്.

തിലകൻ, സത്താർ, അഗസ്റ്റിൻ, ലാലു അലക്സ്, നരേന്ദ്ര പ്രസാദ്, ബേബി അമ്പിളി തുടങ്ങിയവരായിരുന്നു അന്ന് ചന്ത സിനിമയിൽ അഭിനയിച്ച താരങ്ങൾ.  കോഴിക്കോട് ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അന്ന് ഇറങ്ങിയ ചിത്രങ്ങൾക്കൊപ്പം കിടപിടിക്കാൻ ഈ ചിത്രത്തിനായി. വേണുവാണ് ചിത്രത്തിന് ക്യാമറ അന്ന് ചലിപ്പിച്ചത്.  ഒരു കാലത്ത് സിനിമകളിലെല്ലാം മിന്നിത്തിളങ്ങി നിന്ന താരമായിരുന്നു ബാബു ആന്റണി. ഒമർ ലുലു ഒരുക്കുന്ന പവർ സ്റ്റാർ എന്ന ആക്ഷൻ ചിത്രത്തിൽ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ബാബു ആന്റണി.

Leave a Comment