Achu trippen 21 മാസമായി വീട്ടിൽ കേറീട്ടില്ല😳

യാത്രകളെ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍ ഓരോരുത്തരും. യാത്രകള്‍ക്ക് വേണ്ടി ജീവിതത്തിലെ കുറച്ച് സമയമെങ്കിലും മാറ്റി വെയ്ക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ജിവിതമേ യാത്രയ്ക്കായി ഉഴിഞ്ഞ് വെച്ചവരും ഇക്കൂട്ടത്തിലുണ്ട്. അത്തരത്തില്‍ ഒരു പയ്യന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

21 മാസമായി വീട്ടില്‍ കയറാതെ കാടും മലകളും ഹിമാലയുമെല്ലാം കയറി നടക്കുകയാണ് പത്തൊമ്പതുകാരന്‍ അച്ചു. പഠിക്കാനൊന്നും അച്ചുവിന് താല്‍പര്യം ഇല്ല. യാത്രകളോടാണ് അവന് താല്‍പര്യം. കോണ്‍ക്രീറ്റ് ജോലിക്ക് പോയി 500 രൂപ ശബളം കിട്ടിയാല്‍ 100 രൂപ ചിലവിനായി എടുത്ത് വെച്ച് 400 രൂപ യാത്രയ്ക്കായി മാറ്റി വെയ്ക്കും ഈ വിരുതന്‍.

യാത്രകളില്‍ റോഡ് സൈഡിലും പീടിക തിണ്ണകളിലുമെല്ലാം ആണ് കിടത്തം. ഭക്ഷണം ആയി എന്തെങ്കിലും പഴങ്ങളോ മറ്റോ കഴിക്കും. അല്ലെങ്കില്‍ അവന്റെ കഥകള്‍ കേട്ട് ആരെങ്കിലും ഭക്ഷണം കൊടുക്കും. ഇങ്ങനെയൊക്കയാണെങ്കിലും അച്ചു ഹാപ്പിയാണ്. അവന്റെ യാത്രകളില്‍…