ഏറെ നാളായി കാത്തിരുന്ന ആറാട്ടിന്റെ ട്രൈലെർ ഇന്ന്.. | Aaraattu Trailer

ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന ആറാട്ടിന്റെ ട്രെയിലെർ ഇന്ന് പുറത്തിറങ്ങും. ഫെബ്രുവരി നാലാം തീയതി വൈകീട്ട് അഞ്ചു മണിക്കാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങുന്നത്, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ്  ആറാട്ട്. വില്ലൻ എന്ന ചിത്രത്തിനുശേഷം ബി ഉണ്ണികൃഷ്ണൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്.

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. സ്വദേശമായ നെയ്യാറ്റിൻകരയിൽ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ പാലക്കാട്ടേ ഗ്രാമത്തിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.  ഉദയ കൃഷ്ണയാണ് ചിത്രത്തിന്റെ രചന നടത്തിയിരിക്കുന്നത്.
  മോഹൻലാലിന്റെ മാസ്സ് രംഗങ്ങൾ  കാണാൻ കാത്തിരിക്കുകയാണ് ആരാധകർ  . കോമഡിക്കാണ് ചിത്രത്തിൽ പ്രാധാന്യം നൽകുന്നത് എങ്കിലും ഗംഭീര ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ട് നെടുമുടി വേണു, സായികുമാർ സിദ്ദിക്ക്,വിജയരാഘവൻ,ജോണി ആന്റണി ഇന്ദ്രൻസ്, നന്ദു, സ്വാസിക,മാളവിക തുടങ്ങിയ വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. സജീഷ് മഞ്ചേരിയും ബി ഉണ്ണികൃഷ്ണൻ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.