മോഹൻലാൽ ഫാൻസിനെ തൃപ്തിപ്പെടുത്തുന്ന മോഹൻലാൽ ചിത്രം ആറാട്ട്

കോവിഡ് നിയന്ത്രണങ്ങൾ മാറി, കേരളത്തിലെ എല്ലാ തിയേറ്ററുകളും വീണ്ടും സജീവമാകുന്ന സമയത്താണ് മോഹൻലാൽ ചിത്രം ‘ആറാട്ട്’ തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. സിനിമാ വ്യവസായത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ് ലാൽ ചിത്രങ്ങൾ. ഫാൻസിനേയും സിനിമാ പ്രേമികളെയും തിയേറ്ററിൽ എത്തിച്ച് വലിയ വിജയങ്ങൾ കൊയ്ത ലാൽ ചിത്രങ്ങളുടെ ചരിത്രം തന്നെ കാരണം. ബോക്സോഫീസ്‌ വിജയ ചരിത്രം ആവർത്തിച്ചു എന്നതാണ് ‘ആറാട്ടിനെ’ പ്രസക്തമാക്കുന്നത്.ബി ഉണ്ണികൃഷ്ണൻ സംവിധാനവും ഉദയകൃഷ്ണ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്ന ‘ആറാട്ട്‌’ ശരാശരി മോഹൻലാൽ ആരാധകനുള്ള എല്ലാ ചേരുവകളും – കോമഡി, മാസ്, ആക്ഷൻ, എന്റർടൈൻമെന്റ് – ചേരുംപടി ചേർത്ത ഒരു ചിത്രമാണ്.

 

നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.ചിത്രം വളരെ മികച്ച അഭിപ്രായത്തിൽ മുന്നോട്ടു പോവുകയാണ് , എല്ലാ മേഖലയിൽ നിന്നും ആറാട്ട് എന്ന സിനിമക്ക് മികച്ച പ്രതികരണം ആണ് വന്നു കൊണ്ടിരിക്കുന്നത് . ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ തന്നെ തീയേറ്ററുകളിൽ എക്സ്ട്രാ ഷോകൾ ആഡ് ചെയ്തു എന്ന വാർത്തകളും വരുന്നു ,ഉണ്ണികൃഷ്ണൻ സംവിധാനവും ഉദയകൃഷ്ണ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്ന ‘ആറാട്ട്‌’ ശരാശരി മോഹൻലാൽ ആരാധകനുള്ള എല്ലാ ചേരുവകളും ഈ സിനിമയിൽ ഉണ്ട് .