പ്രിത്വിരാജിനെ വെല്ലുന്ന ഇംഗ്ലീഷുമായി നക്ഷത്ര 

പ്രക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരകുടംബമാണ് ഇന്ദ്രജിത്ത് സുകുമാരന്റെത്. ഇന്ദ്രജിത്തിന്റെയും ഭാര്യ പൂര്‍ണ്ണിമയുടെയും വിശേഷങ്ങള്‍ക്ക് പുറമെ മക്കളായ പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും നിരവധി ആരാധകരാണ് ഉള്ളത്. അമ്മയെപോലെ തന്നെ ഫാഷന്‍ രംഗത്ത് ഒട്ടും പിറകിലല്ല മക്കളും. പൂര്‍ണ്ണിമയും മക്കളും ചേര്‍ന്ന് ഗോവയില്‍ നടത്തിയ ഫോട്ടോഷൂട്ട് വളരെ അധികം വൈറലായിരുന്നു.

അമ്മയും അച്ഛനും അഭിനയത്തില്‍ തിളങ്ങിയപ്പോള്‍ മൂത്തമകള്‍ പ്രാര്‍ത്ഥന സംഗീതത്തിലൂടെയാണ് തിളങ്ങിയത്. എന്നാല്‍ രണ്ടാമത്തെ മകള്‍ നക്ഷത്ര താനും അഭിനയത്തിലും ഡയ്‌ലോഗ് മോഡിലേഷനിലും ഒട്ടും പിറകില്ലല്ലെന്ന് തെളിയിക്കുന്ന വീഡിയോ ആണ് പൂര്‍ണ്ണിമ ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

നച്ചു എന്ന് വിളിക്കുന്ന നക്ഷത്ര തകര്‍ത്ത് അഭിനയിക്കുന്ന വീഡിയോയില്‍ കോണ്‍ഫിഡന്റ് ആണോ എന്ന് അമ്മ പൂര്‍ണിമ ചോദിക്കുമ്പോള്‍ അത് ഞാന്‍ കോണ്‍ഫിഡന്റ് ആണെന്ന് നക്ഷത്ര മറുപടിയും നല്‍കുന്നുണ്ട്. വളരെ കുറച്ചു മാത്രം ആരാധകരുടെ മുന്നിലെത്തുന്ന കുട്ടി താരത്തെ വളരെ കുറച്ച് സമയം കൊണ്ട് തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. മുതിര്‍ന്നവര്‍ തോറ്റ് പോകുന്ന രീതിയില്‍ ഇംഗ്ലീഷ് സിനിമയെ വെല്ലുന്ന രീതിയില്‍ ആണ് നച്ചുമോള്‍ സിനിമ ഡയ്‌ലോഗ് അതേ രീതിയില്‍ പറയുന്നത്. എന്തായാലും ഈ കൊച്ചു മിടുക്കിയുടെ ഗംഭീര പ്രകടനത്തില്‍ കൈയ്യടിക്കുകാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.