34 വർഷങ്ങൾ അതേ രൂപം അതേ ഭാവം, ആവേശത്തിരയിളക്കി  സിബിഐ5ന്റെ ടീസർ എത്തി

34 വർഷങ്ങൾ ഒരു കഥാപാത്രം അതേ രൂപത്തിലും ഭാവത്തിലും. വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു സേതുരാമയ്യർ. ആരാധകർ ഏറെ കാത്തിരുന്ന ചിത്രമാണ് സിബിഐ 5 ദി ബ്രെയിൻ, ഇപ്പോഴിതാ ചിത്രത്തിലെ ടീസർ പുറത്തിറങ്ങിരിക്കുകയാണ്. മമ്മൂട്ടി തന്നെയാണ് ടീസർ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.  മമ്മൂട്ടിയുടെ അതെ ലുക്കും,  സിബിഐയുടെ ട്രേഡ് ബിജിഎം കൂടി ആയപ്പോൾ സംഗതി ഉഷാറായി എന്ന് പറയാം. ഗാന്ധി കുടുംബത്തിലെ കൊലപാതകങ്ങളെക്കുറിച്ച് ടീസറിൽ പറയുന്നത്,  ഇന്ദിരാഗാന്ധി, സഞ്ജീവ് ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ കൊലപാതകത്തിനു പിന്നിൽ ഒരു ശത്രു ആണോ, ഒരു കാരണമാണോ എന്നും ടീസറിൽ സേതുരാമയ്യർ ചോദിക്കുന്നുണ്ട്.  ടീസറിൽ തന്നെ ഗംഭീര പ്രതീക്ഷകളാണ് നൽകുന്നത്

1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിന്റെ വിജയത്തോടെയാണ് സിബിഐ 4 പതിപ്പുകൾ ഇറങ്ങിയത്. ഇപ്പോൾ അഞ്ചാം പതിപ്പിന് ആയാണ് കളമൊരുങ്ങുന്നത്. എസ് എൻ സ്വാമിയുടെ തിരക്കഥയിയും, കെ. മധുവിന്റെ സംവിധാന മികവും തന്നെയാണ് ചിത്രങ്ങളുടെ വിജത്തിന് പിന്നിൽ.

അഞ്ചാം പതിപ്പിലും ഇവർ തന്നെയാണ് കൈകോർക്കുന്നത്. ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്ന് പറഞ്ഞാൽ നീണ്ട വർഷങ്ങൾക്കു ശേഷം ജഗതി ശ്രീകുമാർ വിക്രമൻ എന്ന കഥാപാത്രത്തിലൂടെ വീണ്ടും തിരിച്ചെത്തുന്നു. ചിത്രത്തിൽ സായി കുമാർ, മുകേഷ്, രമേഷ് പിഷാരടി, ദിലീഷ് പോത്തൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.  ക്യാമറ കൈകാര്യം ചെയ്യുന്നത് അഖിൽ ജോർജ്, സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയ്‌ ആണ്. സ്വർഗ്ഗചിത്ര അപ്പച്ചൻ ആണ് ചിത്രം നിർമ്മിക്കുന്നത്.