വെറും ഒന്നരമാസം പ്രായമുള്ള നായക്കുട്ടി, ശരീരമാസകലം മണ്ണും ചളിയും ആയാണ് കിട്ടിയത്.. ആരോഗ്യ നിലയും വളരെ ഗുരുതരമായിരുന്നു.. ഈ നായകുട്ടിയുടെ അവസ്ഥ കണ്ട് സഹിക്കാനാകാതെ മൃഗസ്‌പത്രിയിൽ പോയി ചികിത്സ നൽകാൻ തീരുമാനിച്ചു.. രക്തത്തിൽ ഇൻഫെക്ഷൻ ഉള്ളതുകൊണ്ടുതന്നെ ആരോഗ്യ നില വളരെ ഗുരുതരാവസ്ഥയിലാണ് ഉള്ളത്.. ഇൻഫെക്ഷൻ ഇല്ലാതാക്കാനാണ് മരുന്നുകൾ നൽകി.. പക്ഷെ നായകുട്ടിയുടെ ലിവറും കിഡ്‌നിയും കൃത്യമായി പ്രവർത്തിക്കുന്നില്ല എന്ന ദുഖകരമായ വാർത്തയാണ് ഡോക്ടറിൽ നിന്നും കേൾക്കാൻ സാധിച്ചത്.
ഒരുപാട് പണം ചിലവാകും എന്ന് അറിഞ്ഞിട്ടും ചികിത്സ തുടരാൻ തീരുമാനിച്ചു.. 9 ദിവസം കൊണ്ട് തന്നെ ആരോഗ്യ നിലയിലും തൊലിയിൽ പ്രേശ്നങ്ങൾക്കും എല്ലാം മാറ്റങ്ങൾ വരാൻ തുടങ്ങി.. കൃത്യം 13 ആം ദിവസം എക്സ് റേ എടുക്കാനായി ഹോസ്പിറ്റലിൽ എത്തിച്ചു. തുടർന്നുള്ള ഡോക്ടറുടെ നിരീക്ഷണത്തിൽ നായകുട്ടിക്ക് ഒരു ശസ്ത്രക്രിയ വേണ്ടിവരും എന്നറിയിച്ചു. ഏകദേശം രണ്ട് മാസങ്ങൾക്ക് ശേഷം ആരോഗ്യ നിലയിൽ വലിയ മാറ്റമാണ് ഉണ്ടായത്. ചികിസ തുടർന്നുകൊണ്ടിരുന്നു.. ഇത്തരത്തിൽ ജീവന്റെ വില തിരിച്ചറിയുന്ന ആളുകൾ നമ്മുടെ ഈ ലോകത്തിൽ വളരെ കുറവാണ്. ഒരുപാട് നാളത്തെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകൾക്കും ഒടുവിൽ നായകുട്ടിക്ക് ഒരു പുനർ ജന്മം തന്നെ ലഭിച്ചിരിക്കുകയാണ്.. വീഡിയോ കണ്ടുനോക്കു..