2021ൽ രണ്ട് ലക്ഷ്വറി വാഹനങ്ങൾ സ്വന്തമാക്കി ധ്യാൻ ശ്രീനിവാസ്

2021ൽ രണ്ട് ലക്ഷ്വറി വാഹനങ്ങൾ സ്വന്തമാക്കി ധ്യാൻ ശ്രീനിവാസ്

മിനി കൂപ്പറിന് പിന്നാലെ ബിഎംഡബ്ലിയു സ്വന്തമാക്കി ധ്യാൻ ശ്രീനിവാസൻ. 2021ൽ താരം സ്വന്തമാക്കിയത് രണ്ടു ലക്ഷ്വറി വാഹനങ്ങളാണ്. 1.30 കോടി രൂപയാണ് ഇപ്പോൾ ധ്യാൻ സ്വന്തമാക്കിയ വാഹനത്തിന്റെ വില. കുടുംബത്തോടൊപ്പമാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. താക്കോൽ വാങ്ങുന്നതിന്റെ ദൃശ്യം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു വിന്റെ കൂപ്പെ എസ്യുവി മോഡൽ എക്സ് -6കാറാണ് ധ്യാൻ ശ്രീനിവാസ് പുതിയതായി സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിൽ നിന്നാണ് താരം ഈ കാർ സ്വന്തമാക്കിയത്. എക്സ് സിക്സിന്റെ മൂന്നാം തലമുറ മോഡൽ ആണ് ഇപ്പോൾ വിപണിയിൽ ഉള്ളത്.

വിദേശവിപണികളിലൊക്കെ പെട്രോൾ ഡീസൽ എഞ്ചിനുകളിൽ ഈ വാഹനം എത്തുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ പെട്രോൾ എൻജിൻ മാത്രമാണ് എത്തിയിട്ടുള്ളത്. പൂജ്യത്തിൽ നിന്ന് ഒരു കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5.5 സെക്കൻഡ് മതി വാഹനത്തിന്. ഈ വർഷം തന്നെയാണ് മിനി കൂപ്പർ ആഡംബര ഹാച്ബാക്ക് അദ്ദേഹം സ്വന്തമാക്കിയിരുന്നത്.

Leave a Comment