18 കോടിയുടെ മരുന്ന് അസുഖം പൂർണമായി മാറ്റുമോ

ഈ ഇടക്ക് നമ്മൾ എല്ലാവരും കേട്ട ഒരു വാർത്തയാണ് ഒരു ചെറിയ പയ്യൻ അസുഖം ബാധിച്ചു കിടക്കുന്നതും.അസുഖം മാറാൻ 18 കോടിയുടെ മരുന്ന് വേണമെന്നതും.18 കോടിയുടെ മരുന്നോ..? സത്യത്തിൽ ഇത് കേട്ടപ്പോൾ മിക്ക ആളുകളും ഞെട്ടി കാണും.എന്നാൽ ഈ അസുഖം വന്നാൽ ആ മരുന്നിന്റെ വില 18 കോടി തന്നെയാണ്.ലോകത്തിലെ ഏറ്റവും വിലയേറിയ മരുന്ന് എന്നാണ് ഇതിനെ സോൽ‌ജെൻ‌സ്മ എന്നാണ് മരുന്നിന്റെ പേര്.ഈ വില കൂടിയ മരുന്ന് ഒരു അപൂർവ ജനിതക തകരാറിനെ ചികിത്സിക്കുന്നു. ഒരു ഡോസിന് 18 കോടി രൂപയാണ് ചെലവ്.മരുന്ന് എടുക്കുന്ന ആളിന്റെ ജീവിതം തന്നെ മാറ്റി മറക്കുന്ന കൊണ്ടാണ് ഈ മരുന്നിന് ഇത്രയും വില.

ഈ അസുഖത്തിന് ഏറ്റവും ഫലപ്രദമായ മരുന്നാണ് സോൾജെൻസ്മ.എന്നാൽ ഈ രോഗം അപൂർവവും ഈ മരുന്ന് വളരെ പ്രത്യേകതയുള്ളതുമായ മരുന്നായതിനാൽ, സോൽ‌ജെൻ‌സ്മയ്ക്ക് വ്യവസായത്തിൽ വലിയ ചിലവ് വരുന്നു.ഈ മരുന്ന് ഉപയോഗിക്കുന്നവരിൽ 80 ശതമാനവും ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് കൊണ്ട് ഈ ഒരു മരുന്നിന് വലിയ പ്രധാനയമാണ് ഉള്ളത്.സാമ്പത്തികമായി പുറകിൽ നിൽക്കുന്നവർക്ക് ഈ മരുന്ന് വാങ്ങിക്കാൻ പറ്റില്ല എന്നതാണ് ഒരു പ്രശനം.ഈ മരുന്നിനെ കുറിച്ചും രോഗത്തെ കുറിച്ചും അറിയൻ വീഡിയോ കാണുക.

Leave a Comment