പതിനാറാം വയസ്സില്‍ വീടു വിട്ടിറങ്ങി. ഇരുപത്തിരണ്ടാം വയസില്‍ 13 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരഭകന്‍ ആയിമാറി.

പതിനാറാം വയസ്സില്‍ വീടു വിട്ടിറങ്ങി. ഇരുപത്തിരണ്ടാം വയസില്‍ 13 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരഭകന്‍ ആയിമാറി. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നുണ്ടോ. എന്നാല്‍ സത്യമാണ്. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ താമസിക്കുന്ന ഇബ്രാഹിം എന്ന ചെറുപ്പക്കാരനാണ് തന്റെ നിശ്ചയദാര്‍ണ്ഡ്യവും കഴിവും കൊണ്ട് ജീവിത വിജയം നേടിയെടുത്തിരിക്കുന്നത്.

ആറുമക്കളുള്ള വീട്ടിലെ അഞ്ചാമത്തെ മകനാണ്് ഇബ്രാഹിം. വീട്ടിലെ സാഹചര്യങ്ങള്‍ കൊണ്ടും കയറി കൂടിയ രാഷ്ട്രീയ ഭ്രമം കൊണ്ടും 10-ാം ക്ലാസില്‍ വെച്ച് പഠിത്തം നിര്‍ത്തേണ്ടിവന്നു. പിന്നീട് വീട്ടുക്കാരുമായി വഴക്കിട്ട് 16-ാം വയസ്സില്‍ നാട് വിട്ട് ചെന്നൈയിലേക്ക് പോയി. അവിടെ നിന്നാണ് ജീവിതത്തിന് വഴി തിരിവുണ്ടാകുന്നത്. അവിടെ പോയി ജ്യൂസ് അടിച്ചാണ് ഇബ്രാഹിം ജീവിതം തുടങ്ങുന്നത്.

ഏഴ്മാസം കഴിഞ്ഞ് തിരിച്ച് നാട്ടിലെത്തിയപ്പോള്‍ വീട്ടില്‍ തിരിച്ച് കയറാന്‍ ഉപ്പ സമ്മതിച്ചില്ല. അതേതുടര്‍ന്ന് മറ്റൊരു വീട്ടില്‍ താമസിച്ചാണ് തന്റെ ബിസിനസ് സ്റ്റാര്‍ട്ട് ചെയ്യുന്നത്. അങ്ങിനെ കൂട്ടുക്കാരന്‍ മുഹമ്മദ് അലിയുമായി ചേര്‍ന്ന് റെഡി ടു ഈറ്റ് എന്ന ആശയത്തില്‍ മത്സ്യ-മാംസം വില്‍ക്കുന്ന സംരംഭമാണ് ആദ്യം തുടങ്ങിയത്. അതില്‍ നിന്ന് നേരിടേണ്ടി വന്ന അപമാനവും കളിയാക്കലുമാണ് ഇബ്രാഹിമിന്റെ ഉള്ളിലെ തീ ആളി കത്തിച്ചത്. പിന്നീട് ആയിരുന്നു വിജയത്തിലേക്ക് എത്തിപ്പിടിക്കാനുള്ള കുതിപ്പ്. ഇന്ന് ഇവിടെ വരെ എത്തി നില്‍ക്കുന്ന ഈ ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിച്ച ആ മാജിക് മൊമന്റ് എന്താണെന്നറിയാന്‍ താല്‍പര്യം ഉണ്ടോ…? എങ്കില്‍ ഈ വീഡിയോ കണ്ട് നോക്കൂ…

Leave a Comment