വിറയുള്ള ശരീരം പക്ഷെ അദ്ദേഹത്തിന്റെ സൃഷ്ടികളെല്ലാം വൈറൽ..!
ചിലരുടെ കഴിവുകള്‍ക്ക് വൈകല്യങ്ങളൊന്നും തന്നെ ഒരു തടസ്സമേ അല്ല. അവരുടെ ആഗ്രഹങ്ങള്‍ക്കൊത്ത് സഞ്ചരിക്കുന്ന മനസ്സ് കൂടിയാകുമ്പോള്‍ കഴിവുകള്‍ക്ക് പരിമിതികളുണ്ടാകില്ല. അത്തരത്തിലൊരാളെയാണ് ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നത്.
ലോട്ടറി കച്ചവടക്കാരനായ ഷിജു ചേട്ടനാണ് നമ്മുടെ കഥയിലെ താരം. ജന്മനാ വിറയിലുള്ള ശരീരത്തിന് ഉടമയാണ് ഷിജു. എന്നാല്‍ ഇദ്ദേഹത്തിന്റെ ക്രിയേറ്റിവിറ്റിക്ക് അതൊന്നും ഒരു തടസ്സമേ അല്ല. കാര്‍ബോര്‍ഡ് കൊണ്ട് വീട്, ജീപ്പ്, ബസ്സ്, കാര്‍ തുടങ്ങി കണ്ടാല്‍ ഒര്‍ജിനലിനെ വെല്ലുന്ന തരത്തിലാണ് ഷിജു ചേട്ടന് ഇതൊക്കെ ഉണ്ടാക്കിയിരിക്കുന്നത്.
തന്റെ മനസ്സിലുള്ള അളവ് ആദ്യം കാര്ബോര്ഡില് വരച്ച് വിചാരിച്ച രീതിയില്‍ മുറിച്ചെടുത്ത് ഒരാഴിച്ചയെടുത്താണ് ഈ വാഹനങ്ങളും മറ്റും ഇദ്ദേഹം ചെയ്യുന്നത്. കണ്ടാല്‍ അത്ഭുതം തോന്നുന്ന രീതിയിലാണ് താജ്മഹലും രണ്ട് നില കപ്പലുമെല്ലാം ഇദ്ദേഹം ചെയ്തിരിക്കുന്നത്.
ഈ കലാകാരന്റെ ഓരോ സൃഷ്ടിക്കും പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര ഭംഗിയാണ്. ഇതിനോടകം തന്നെ ഷിജു ചേട്ടന്റെ കഴിവുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…