യാത്ര പോയ ആന്റിയെ ഒന്നുകൂടി കെട്ടിപ്പിടിക്കട്ടെയെന്ന് അഭ്യർത്ഥിക്കുന്ന പിഞ്ചോമന കുഞ്ഞ്

കുട്ടികൾക്ക് മുതിർന്നവരോടുള്ള സ്നേഹം നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമാണ്. അവരുടെ നിഷ്കളങ്കമായ സ്നേഹത്തിന് പരിധികളില്ല. അത്തരത്തിൽ ആരുടേയും കണ്ണ് നിറഞ്ഞു പോകുന്ന ഒരു പിഞ്ചോമനയുടെ സ്നേഹത്തിന്റെ കഥയാണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്.

വിദേശ യാത്രക്ക് പോകുന്ന തന്റെ ആന്റിയുടെ അടുത്തു നിന്ന് വേർ പിരിയാൻ ആകാതെ ഒരുവട്ടം കൂടി ആന്റിയെ കാണട്ടെ എന്ന് സെക്യൂരിറ്റി കാരോട് അനുവാദം ചോദിക്കുന്ന ഒരു കുഞ്ഞിനെ നമുക്ക് വീഡിയോയിൽ കാണാൻ കഴിയും. അനുവാദം കിട്ടിയ അവൻ ഓടിച്ചെന്ന് തന്റെ ആന്റിയെ ഒരിക്കൽക്കൂടി കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. കുട്ടിയുടെ അച്ഛൻ ട്വിറ്ററിൽ പങ്കുവെച്ച് ഈ വീഡിയോ നിരവധിപേരാണ് ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞത്. കുട്ടിക്ക് തന്റെ ആനയോടുള്ള നിഷ്കളങ്കമായ സ്നേഹത്തിന് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ. എത്ര സ്നേഹം ഉണ്ടായിട്ട് വേണം ആ കുഞ്ഞ് തന്റെ ആന്റിയെ ഒന്നുകൂടെ കാണാൻ അങ്ങോട്ട് കയറി ചെന്നിട്ടുണ്ടാവുക എന്ന തരത്തിലുള്ള കമന്റുകൾ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ.