നല്ല ഒന്നാന്തരം ജഡ്ജസ്, ചിരിപ്പിക്കാനയിട്ട്‌

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ കളിൽ ഒന്നാണ് സൂപ്പർ ഫോർ. മലയാളത്തിന്റെ പ്രിയ ഗായികമാരായ സിത്താര കൃഷ്ണ കുമാർ, റിമി ടോമി, ജോത്സ്ന, ഗായകൻ വിധു പ്രതാപ് എന്നിവർ ജഡ്ജസ് ആയിരിക്കുന്ന ഷോക്ക്‌ നിരവധി ആരാധകരാണ് ഉള്ളത്. സൂപ്പർ പാട്ടുകളിലും ഉപരി ഇവരുടെ വർത്തമാനവും അതിനിടയിൽ കയറി വരുന്ന തഗ് ഡയലോഗുകളും ആണ് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടം. അത്തരം ഡയലോഗുകള്‍ തന്നെ ആണ് മലയാളികള്‍ക്ക് കൂടുതല്‍ ഇഷ്ടവും. ഇത്തരം പരിപാടികള്‍ക്ക് കുടുംബ പ്രേഷകര്‍ ആണ് കൂടുതലും.

തന്റെ അവതരണ ശൈലിയിലൂടെ എപ്പോഴും ആളുകളെ ചിരിപ്പിക്കുന്ന ഗായികയാണ് റിമി ടോമി എന്ന് എല്ലാവർക്കും അറിയാം. റിമി ടോമി യോടൊപ്പം വിധുവും സിത്താരയും ജോത്സ്നയും ചേരുമ്പോൾ സൂപ്പർ ഫോറിന്റെ വേദിയിൽ ചിരിയുടെ മേളമാണ്. അത്തരത്തിൽ ഒരു ട്രോൾ വീഡിയോ ആണ് ഇന്ന് നിങ്ങൾക്ക് മുമ്പിൽ പങ്കുവയ്ക്കുന്നത്. സൂപ്പർ ഫോറിന്റെ അവതാരകനും ജഡ്ജസും, പങ്കെടുക്കുന്നവരും പരിപാടിക്കിടയിൽ പറയുന്ന അബദ്ധങ്ങളും സെൽഫ് ട്രോളുകളുമാണ് വീഡിയോയിൽ ഉള്ളത്. കണ്ടു നോക്കൂ…