ഷൂട്ടിങ്ങിനിടയിലെ അപകടങ്ങൾ, ഞെട്ടിത്തരിച്ച് സോഷ്യല്‍ മീഡിയ

സിനിമ കാണാൻ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ഒരു സിനിമയ്ക്കു പിന്നിലെ പ്രശ്നങ്ങൾ എന്താണെന്ന് കാണുന്നവന് അറിയില്ലെങ്കിലും അത് അഭിനയിക്കുന്നവർക്ക് നന്നായി അറിയാം. പലപ്പോഴും പല അബദ്ധങ്ങളും സിനിമകൾക്കിടയിൽ സംഭവിക്കാറുണ്ട്. സിനിമ എന്നു പറയുമ്പോൾ ഒരു സാധാരണക്കാരന്റെ സങ്കല്പത്തിൽ രണ്ടുമണിക്കൂർ എല്ലാം മറന്ന് ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ്. അതിലെ പാട്ടുകളും അടിപിടികളും എല്ലാം കണ്ടിരിക്കാൻ വേറെ രസകരം ആണെങ്കിലും അതിന് പിന്നിലെ പലപ്പോഴും നമ്മൾ ചിന്തിക്കാറില്ല.

അത്തരത്തിൽ സിനിമയിലെ സ്റ്റണ്ട് സീനുകൾക്ക് വേണ്ടി ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്വന്തമായി തന്നെ അഭിനയിച്ച അപകടങ്ങൾ വരുത്തി വെച്ച ചില നടന്മാരുടെ വിവരങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പങ്കുവയ്ക്കുന്നത്. സിനിമയുടെ ഒറിജിനാലിറ്റിക്ക് വേണ്ടി ഗ്രൂപ്പിനെ ഉപയോഗിക്കാതെ സ്വന്തമായി അഭിനയിക്കുന്ന നടന്മാരാണ് മലയാള സിനിമയിൽ കൂടുതൽ. അതിൽ നമ്മുടെ സൂപ്പർ സ്റ്റാർ മോഹൻലാലും പുതിയ തലമുറയിലെ നടന്മാരും പെടും. അത്തരത്തിൽ സിനിമാ ഷൂട്ടിങ്ങിനിടെ നടന്മാർക്ക് പറ്റിയ അപകടങ്ങളാണ് ഇന്ന് പറയുന്നത്.

സൂപ്പർസ്റ്റാർ മോഹൻലാലിനും ഷൂട്ടിങിനിടെ അപകടം സംഭവിച്ചിട്ടുണ്ട്. താരത്തിന്റെ ക്യാസിനോവ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഒരു ബൈക്ക് സീൻ സ്റ്റണ്ട് അഭിനയിക്കുമ്പോൾ ബൈക്കിൽ നിന്ന് താഴെ വീഴുന്നത് കാണാം. അതുപോലെതന്നെ പ്രണവ് മോഹൻലാലിന്റെ ചിത്രമായ ആദിയുടെ ഷൂട്ടിങ്ങിനിടയിലും പ്രണവിന് അപകടം പറ്റുന്നതും ഈ വീഡിയോയിൽ ഉണ്ട്. ഇതുപോലെ തുടർച്ചയായി അപകടങ്ങൾ പറ്റുന്ന മറ്റു താരങ്ങളുടെ വീഡിയോകളും കാണാം. കണ്ടു നോക്കൂ….