ദാരിദ്രത്തിൽ നിന്നും ഉയർന്നു വന്ന നെയ്മറുടെ കഥ

തന്റെ 21-ാമത്തെ വയസ്സില്‍ ലോകം കണ്ട മികച്ച കളിക്കാരില്‍ ഒരാളായി മാറിയ ഫുട്‌ബോള്‍ താരമാണ് നെയ്മര്‍. നെയ്മര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ എന്നതാണ് മുഴുവന്‍ പേര്. നാദിന്‍ ഗോണ്‍കാല്‍വസിന്റെയും, നെയ്മര്‍ സാന്‌റോസ് സീനിയറിന്റെയും മകനായി 1992 ഫെബ്രുവരി 5നാണ് നെയ്മര്‍ ജനിച്ചത്.

ചെറുപ്പം മുതലെ ഫുട്‌ബോളിനോട് തോന്നിയ പ്രേമം അവനെ മുന്‍കാല ഫുട്ബാള്‍ കളിക്കാരന്‍ ആയ പിതാവിന്റെ ശിക്ഷണത്തില്‍ ഫുട്ബാള്‍ കളിയുടെ മായാലോകത്തില്‍ കൊണ്ടെത്തിച്ചു. കുറഞ്ഞ പ്രായത്തില്‍ തന്നെ സാന്റോസിനു വേണ്ടി കളിച്ചു തുടങ്ങി. 2003 ല്‍ സാന്റോസ് നെയ്മറുമായ് ഉടമ്പടി ഒപ്പുവെച്ചതു മുതല്‍. പെപ്പെ, പെലെ, രോബിന്‌ജോയെ പോലെ നെയ്മറും സാന്റോസ്ന്റെ യൂത്ത് അക്കാദമിയില്‍ ആണ് നെയ്മര്‍ തന്റെ ഫുട്ബാള്‍ ജീവിതം തുടങ്ങിയത്.

പിന്നീട് കരിയറില്‍ സ്വപ്‌നം കണ്ടതിനേക്കാള്‍ വിജയത്തിലേക്കുള്ള കുതിപ്പായിരുന്നു. ഇതിനിടെ ധാരാളം കഷ്ടപ്പാടുകളും നെയ്മറിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അത്തരത്തില്‍ ആരും അറിയാത്ത നെയ്മറിന്റെ ജീവിത കഥയിലെ വഴി തിരിവുകളാണ് ഇന്നത്തെ വീഡിയോയില്‍ പങ്കുവെയ്ക്കുന്നത്. അറിയാനായി വീഡിയോ കണ്ട് നോക്കൂ…