തന്റെ അഭിനയ മികവുകൊണ്ടും കഴിവുകൊണ്ടും തന്റെതായൊരിടം കണ്ടെത്തി മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന ഒരു നടനാണ് ഇന്ദ്രന്‍സ്. കൊടക്കമ്പി, ചുള്ളിക്കമ്പ് എന്ന തരത്തിലുള്ള നിരവധി കളിയാക്കലുകള്‍ കേട്ട് കേട്ട് തഴമ്പിച്ച് ഇന്ന് മികച്ച നടനുള്ള പുരസ്കാരം വരെ എത്തി നില്ക്കുന്നു ഈ മഹാപ്രതിഭയുടെ ജീവിതയാത്ര.
മലയാളത്തില്‍ 250-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ഇദ്ദേഹം. സി.പി. വിജയകുമാര്‍ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായാണ് സിനിമയിലേക്ക് എത്തിയത്. സി.ഐ.ഡി ഉണ്ണികൃഷ്ണന് ബി.എ, ബി.എഡ്. എന്ന ചിത്രത്തിലെ വേഷമാണ് ഇദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി.
2018-ല്‍ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ല്‍ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. 2019-ല്‍ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലൂടെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടി.ഈ അടുത്തിറങ്ങിയ ഇന്ദ്രന്‍സിന്റെ ഹോം എന്ന ചിത്രത്തില്‍ വളരെ മികച്ച അഭിനയമാണ് ഇദ്ദഹം കാഴ്ച്ച വെച്ചിരിക്കുന്നത്. അതിന് ഒട്ടേറെ പ്രശംസ ഇതിനോടകം തന്നെ ഇന്ദ്രന്‍സിന് ലഭിച്ച് കഴിഞ്ഞു.
ഇപ്പോള്‍ മമ്മൂട്ടി ഇന്ദ്രൻസി കുറിച്ച് പറയുന്ന ഒരു വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. കണ്ട് നോക്കൂ…