വാട്‌സാപ്പിന് പണികിട്ടി; രണ്ട് മണിക്കൂര്‍ നിശ്ചലം

വാട്‌സാപ്പിന് പണികിട്ടി; രണ്ട് മണിക്കൂര്‍ നിശ്ചലം

സോഷ്യല്‍ മീഡിയ ലോകത്ത് അതിവേഗം മുന്നേറി കൊണ്ടിരിക്കുന്ന സര്‍വ്വീസുകളാണ് വാട്‌സാപ്പും,ഫേസ്ബുക്കും, ഇന്‍സ്റ്റഗ്രാമുമെല്ലാം. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സേഷ്യല്‍ മീഡിയ പ്ലാലാറ്റ്‌ഫോമുളും ഇവയാണ്.

ഇന്നലെ രാത്രി 9മണി മുതല്‍ ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പ്രവ്രര്‍ത്തനരഹിതമായി. വാട്ട്‌സ് ആപ്പിന്റെ ഡെസ്‌ക്ടോപ്പ് വേര്‍ഷനും പ്രവര്‍ത്തനരഹിതമായി. എന്നാല്‍ ഗൂഗുള്‍ സെര്‍ച്ചും യൂട്യൂബും മറ്റു ഇന്റര്‍നെറ്റ് സംവിധാനങ്ങളും മുടങ്ങിയില്ല.

ഇന്ത്യയില്‍ മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളിലും, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും സേവനം മുടങ്ങി. അതേസമയം ഫേസ് ബുക്കിന്റെ പ്രവര്‍ത്തനം മുടങ്ങിയതിന്റെ കാരണം വ്യക്യതമാക്കി സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ഇട്ടിരുന്നു.