ചെറു പ്രായത്തിൽ തന്നെ വിവാഹിതയായ അംബിക ഇന്ന് മുംബൈ വിറപ്പിക്കുന്ന ലേഡി സിങ്കം | N. Ambika IPS

നമുക്കുചുറ്റും പലരുമുണ്ട് കഷ്ടപ്പാടുകള്‍ ഉണ്ടാകുമ്പോള്‍ വിധിയെ പഴിച്ചു സ്വന്തം പഴിച്ചും മറ്റുള്ളവരുടെ പുറത്തെ കുറ്റം ചാരിയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍. എന്നാല്‍ അപൂര്‍വം ചിലരുണ്ട് പരാജയങ്ങളില്‍ സ്വയം പരിതപിച്ച് കരയുന്ന അവസ്ഥയല്ല മറിച്ച് അവരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ആധികാരികമായി പരിശ്രമിക്കുന്നവര്‍. അത്തരത്തില്‍ ഒരു ധീര വനിതയെ കുറിച്ചാണ് ഇന്ന് പറയുന്നത്. ലേഡി സിംഗം എന്ന് അറിയപ്പെടുന്ന അംബിക ഐ പി എസ്.

അംബിക വെറും പതിനാലു വയസ്സ് പ്രായമുള്ളപ്പോഴാണ് തമിഴ്‌നാട്ടിലെ ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ ഭാര്യയാകുന്നത.് പതിനെട്ടാം വയസ്സില്‍ തന്നെ രണ്ടു പെണ്‍മക്കളുടെ അമ്മയുമായി. ഒരു വീട്ടമ്മയായി അവര്‍ ജീവിതം തള്ളിനീക്കുമ്പോഴും ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു. ഒരിക്കല്‍ ഭര്‍ത്താവിന്റെ കൂടെ ഒരു ഒഫീഷ്യല്‍ പരേഡ് കാണാന്‍ പോയപ്പോള്‍ അവിടെ ഐ.ജിയും ഡിജിയും വിശിഷ്ട അതിഥികളായിരുന്നു. അവര്‍ക്ക് ലഭിക്കുന്ന ആദരവും ബഹുമാനവും അവളില്‍ മതിപ്പുളവാക്കി. വീട്ടില്‍ തിരിച്ചെത്തിയ ശേഷം അവള്‍ ഭര്‍ത്താവിനോട് ചോദിച്ചു ആരാണ് ഈ ഉദ്യോഗസ്ഥര്‍, എന്തിനാണ് ഇവര്‍ക്ക് ഈ വിഐപി പരിഗണന നല്‍കുന്നത്. ചിരിച്ചുകൊണ്ട് ഭര്‍ത്താവ് പറഞ്ഞു അവരൊക്കെ സമൂഹത്തിലെ ഉയര്‍ന്ന ഐപിഎസ് ഓഫീസര്‍മാരാണ്.

പിന്നീട് അവള്‍ക്ക് ഒരു ഐപിഎസ് ഓഫീസര്‍ ആകണം എന്ന ആഗ്രഹം ഉടലെടുത്തു അതിനുവേണ്ടി പൂര്‍ണപിന്തുണയുമായി ഭര്‍ത്താവും കൂടെ നിന്നു. അയാള്‍ അവളെ പഠിപ്പിച്ചു. കുട്ടികളെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കുന്നതിനൊപ്പം അവള്‍ പഠനം മുന്നോട്ടു കൊണ്ടുപോയി. സിവില്‍ സര്‍വീസ് പരീക്ഷ ആയിരുന്നു അവളുടെ ലക്ഷ്യം. അതിനായി കോച്ചിങ് ലഭിക്കുന്ന സ്ഥലം അന്വേഷിച്ചപ്പോള്‍ ചെന്നൈയില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. അവളുടെ ഭര്‍ത്താവ് അവള്‍ക്ക് അവിടെ താമസ സൗകര്യം ഒരുക്കുകയും കോച്ചിംഗിന് ഉള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തുകൊടുക്കുകയും ചെയ്തു. അങ്ങനെ ചെന്നൈയില്‍ താമസിച്ചവര്‍ കോച്ചിംഗ് ക്ലാസുകളില്‍ പങ്കെടുത്തു എന്നാല്‍ മൂന്നു വട്ടവും അവള്‍ക്ക് ഐപിഎസ് നേടിയെടുക്കാന്‍ ആയില്ല. മൂന്നാമത്തെ ശ്രമം പരാജയപ്പെട്ടപ്പോള്‍ അവളെ ഭര്‍ത്താവ് ആശ്വസിപ്പിക്കുകയും തിരികെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു.

അപ്പോഴും അവള്‍ക്ക് തോറ്റു കൊടുക്കാന്‍ മനസ്സുവന്നില്ല. എനിക്ക് ഒരു വര്‍ഷം കൂടി തരു ഞാന്‍ വീണ്ടും ശ്രമിക്കും വിജയിച്ചില്ലെങ്കില്‍ ഞാന്‍ തിരിച്ചു വന്ന് ഏതെങ്കിലും സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യാം എന്ന അവളുടെ ശക്തമായ വാക്കുകള്‍ ഭര്‍ത്താവ് കൂടെ നിന്നു. പിന്നീട് അംബിക കഠിനമായി പരിശ്രമിച്ചു തൊട്ടടുത്ത വര്‍ഷത്തെ ടെസ്റ്റില്‍ അവര്‍ വിജയിച്ചു. ശേഷം പരിശീലനം പൂര്‍ത്തിയാക്കി. പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അവളുടെ ധൈര്യത്തെയും ശ്രദ്ധയെയും പറ്റി സഹപാഠികള്‍ പറഞ്ഞുകൊണ്ടേയിരുന്നു. അംബിക തന്റെ വിജയം അധ്വാനത്തിലൂടെ നേടിയെടുത്തു ഇപ്പോള്‍ അവര്‍ നോര്‍ത്ത് മുംബൈയില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആയി പ്രവര്‍ത്തിക്കുന്നു. നിരവധി സ്ത്രീകള്‍ക്ക് ഇന്ന് അവര്‍ ഒരു മാതൃകയായി മാറുകയാണ് ഇപ്പോള്‍.