ഈ സ്റ്റെപ്പുകള്‍ തനിക്കു പഠിപ്പിച്ചു തന്നതിന് ശ്രീനിക്ക് നന്ദി എന്ന് പറഞ്ഞു കൊണ്ട് പേര്‍ളി

ആരാധകരുടെ ഇഷ്ട കുടുംബമാണ് പേര്‍ളിമാണിയുടേത്. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ തുടങ്ങിയ പേര്‍ളി ശ്രീനിഷ് പ്രണയവും, വിവാഹവും, അവരുടെ കുഞ്ഞുമോള്‍ നിലയുടെ വിശേഷങ്ങളുമെല്ലാം വളരെയധികം ഇഷ്ടത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.

ഈ കുഞ്ഞുപ്രായത്തില്‍ തന്നെ അച്ഛനേയും അമ്മയേയും പോലെ നില മോള്‍ക്കും നിരവധി ആരാധകരുണ്ട്. കഴിഞ്ഞ ദിവസം നിലമോളുടെ ആദ്യ വിമാനയാത്രയും, സൈമ അവാര്‍ഡ് നിശയില്‍ അമ്മയ്‌ക്കൊപ്പം തിളങ്ങിയ കുഞ്ഞു നിലയുടെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റയിലൂടെ പേര്‍ളി പോസ്റ്റ് ചെയ്ത് ഒരു ഡാന്‍സ് വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. റീല്‍സില്‍ ശ്രീനിഷിന് ഒപ്പം ചുവടുവയ്ക്കുന്ന പേര്‍ളി ഈ സ്റ്റെപ്പുകള്‍ തനിക്കു പഠിപ്പിച്ചു തന്നതിന് ശ്രീനിക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഈ ചുരുങ്ങിയ സമയത്തിനകം തന്നെ രണ്ട് ലക്ഷത്തിലധികം ലൈക്കും വീഡിയേയ്ക്ക് ലഭിച്ചിട്ടുണ്ട്.