കുട്ടി മമ്മൂക്കയായി കുട്ടി തെന്നല്‍

ഗായിക സൈനോര ആലപിച്ച ബേങ്കി ബേങ്കി ബൂം എന്ന ഗാനത്തില്‍ ടിക് ടോക് വീഡിയോ ചെയ്ത് മലയാളികളുടെ പ്രിയങ്കരിയായി മാറിയ കൊച്ചു മിടുക്കിയാണ് തെന്നല്‍ അഭിലാഷ്. കുട്ടി തെന്നല്‍ എന്ന തെന്നലിന്റെ ഇന്‍സ്റ്റഗ്രാം പേജിന് ഈ ചെറിയ പ്രായത്തില്‍ തന്നെ നിരവധി ആരാധകരാണ് ഉള്ളത്.

ടിക് ടോക് വീഡിയയിലൂടെ സിനിമയിലേക്കും ഇടം ലഭിച്ചിരുന്നു ഈ മിടുക്കി കുട്ടിക്ക്. ടോവിനോ ചിത്രമായ ഫോറന്‍സികില്‍ മമ്ംതയ്‌ക്കൊപ്പമാണ് തെന്നല്‍ ആദ്യമായി സിനിമയിലെത്തിയത്. ഇപ്പോഴിതാ സൂപ്പര്‍ സ്റ്റാര്‍ മമ്മൂക്കയുടെ മേയ്‌ക്കോവറില്‍ ഒരു കിടിലന്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് കുട്ടി തെന്നല്‍. നാന്‍സി റാണി എന്ന ചിത്രത്തിലെ മമ്മൂക്കയെ കുറിച്ചുള്ള പാട്ടിനാണ് വേഷപകര്‍ച്ചകളോടെ തെന്നല്‍ എത്തിയിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

”A small tribute to our one and only mamooka” എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂക്കയുടെ മിനി വേര്‍ഷന്‍ എന്ന തരത്തിലുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.