തന്നെ ആക്രമിക്കാന്‍ വന്ന പുള്ളിപ്പുലിയെ മനോധൈര്യം കൊണ്ട് നേരിട്ട 12 വയസ്സുക്കാരന്റെ വീഡിയോ കാണാം

തന്നെ ആക്രമിക്കാന്‍ വന്ന പുള്ളിപ്പുലിയെ മനോധൈര്യം കൊണ്ട് നേരിട്ട 12 വയസ്സുക്കാരന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഈ മിടുക്കന്റെ ധൈര്യത്തിന് മുന്‍പില്‍ പുള്ളി പുലിക്ക് വരെ തോറ്റു പിന്മാറേണ്ടി വന്നു.

നിങ്ങളുടെ നേരെ ഒരു പുള്ളിപ്പുലി പാഞ്ഞടുത്ത് ദേഹത്ത് പിടിച്ചാല്‍ എന്ത് ചെയ്യും എന്ന് ചോദിച്ചാല്‍ നിങ്ങളുടെ ഉത്തരം ഒരുപക്ഷേ ഇങ്ങനെ ആയിരിക്കും. പുള്ളി പുലി പിടിച്ചാല്‍ എന്ത് ചെയ്യാന്‍… നമ്മുടെ ജീവന്‍ നഷ്ടമായേക്കും എന്നായിരിക്കും ഏവരുടെയും അഭിപ്രായം. കാരണം അത്രയും വലിയ വന്യമൃഗ ത്തിന്റെ കീഴില്‍ നിന്നും രക്ഷപ്പെടാന്‍ പാടായിരിക്കും എന്ന് ഏവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്.

എന്നാല്‍ ഇവിടെയാണ് ഈ 12 വയസ്സുക്കാരന്‍ വ്യത്യസ്തനാകുന്നത്. മൈസൂരില്‍ ആണ് ഈ സംഭവം നടക്കുന്നത്.മൈസൂരില്‍ ഉള്ള കടകോളിക്ക് അടുത്ത് ആയിട്ടുള്ള വീരഗൗഡനാഹുണ്ടി ഗ്രാമത്തിലെ ഒരു ഫാം ഹൗസില്‍ ആയിരുന്നു ഈ സംഭവം അരങ്ങേറിയത്. തന്റെ അച്ഛന്റെ ഫാം ഹൗസില്‍ അച്ഛനോടൊപ്പം വന്ന നന്ദന്‍ എന്ന കൊച്ചുമിടുക്കന്‍ വൈക്കോല്‍ എടുക്കാന്‍ വൈക്കോല്‍ കൂനയുടെ അടുത്ത് ചെന്നപ്പോഴാണ് സംഭവം നടന്നത്.

ഒരു ചീറ്റപുലി അവന് നേരെ ചീറ്റിയടുത്തു. എന്നാല്‍ മനോധൈര്യം കൈവിടാതെ തന്നെ ഉപദ്രവിച്ച് കൊണ്ടിരുന്ന പുലിയുടെ രണ്ട് കണ്ണിലും തന്റെ കൈവിരല്‍ കൊണ്ട് നന്ദന്‍ ആഞ്ഞ് കുത്തി. നന്ദന്റെ കുത്തലില്‍ നിയന്ത്രണം വിട്ട പുലി കാട്ടിലേക്ക് ഓടി മറഞ്ഞു. അപ്പോഴേക്കും അച്ഛനും നാട്ടുക്കാരും ചേര്‍ന്ന് നന്ദനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്തായാലും ഈ കൊച്ചുമിടുക്കന്റെ ധൈര്യം സമ്മതിക്കാതെ വയ്യ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.