വഴിയേതാ പുഴയേതാ എന്നറിയാതെ നിന്ന ആംബുലൻസ് കണ്ട് കൊച്ചു പയ്യൻ ചെയ്തത് കണ്ടോ !

നമ്മുടെ ജീവിതത്തിൽ എല്ലാം നമ്മൾ ഒരു നിമിഷമങ്കിലും ഒരു പ്രതിസന്ധിയിൽ പെട്ടിട്ടുണ്ടാവും അപ്പോഴെല്ലാം നമ്മളെ രക്ഷിക്കാൻ ഒരാൾ പെട്ടന്ന് എവിടെ നിന്നാക്കിലും വരും.ഇതും അതേ പോലെ വന്ന ഒരു കഥയാണ്.എന്നാൽ ഇവിടെ വന്നത് ഒരു ചെറിയ പയ്യനാണ്.ഒരു ആംബുലൻസ് വഴിയില്ലാതെ നിൽക്കുമ്പോൾ അതിനെ സഹായിക്കുന്ന ഒരു ചെറിയ പയ്യനാണ്.

കരകവിഞ്ഞൊഴുകുന്ന പ്രളയജലത്തിന് മുന്നിൽ പകച്ച് നിന്ന ആംബുലൻസ് ഡ്രൈവർക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു .വെള്ളം കേയറി പലത്തിന്റ്മുകളിലൂടെ വന്നപ്പോൾ ഡ്രൈവർക്ക് പാലം തന്നെ കണ്ടാൽ മനസ്സിലാവാതെയായി. പാലമേതാണ് കരയേതാണ് എന്നറിയാതെ മുന്നോട്ട് പോയാൽ അപകടം ഉണ്ടാകുമെന്നതുകൊണ്ട് തന്നെ വണ്ടി നിർത്തിയിട്ട ആംബുലൻസ് ഡ്രൈവർക്ക് മുന്നിലൂടെ രക്ഷകനായെത്തിയത് ഒരു ബാലൻ .വലിയ മഴയിൽ വെള്ളം നിറഞ്ഞപ്പോൾ പുഴ കവിഞ്ഞു ഒഴുകാൻ തുടങ്ങി.

എന്നാൽ അവിടെ ഒരു പയ്യൻ അയാളെ രക്ഷിക്കാൻ വേണ്ടി വന്നു.വണ്ടി നിർത്തിയിട്ട പാലത്തിന് മുകളിലൂടെ ഓടി വഴി കാട്ടുകയായിരുന്നു ആ ബാലൻ . തുടർന്ന് ബാലൻ കാണിച്ച വഴിയിലൂടെ മുന്നോട്ട് പോയ ആംബുലൻസ് സുരക്ഷിതമായി രോഗിയുമായി പാലം കടന്ന് റോഡിൽ എത്തി .സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് ഈ വീഡിയോ കണ്ടത്. ലക്ഷകണക്കിന് ആളുകൾ ഈ ചെറിയ പയ്യന് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് മുന്നോട്ട് വന്നു .