ഒടുവിൽ അപേക്ഷയുമായി ദുൽഖർ പറഞ്ഞത് കേട്ടോ !

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദുൽഖർ സൽമാൻ.ഒരുപാട് നല്ല സിനിമകളിൽ അഭിനയിച്ച ദുൽഖർ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്.ഇപ്പോൾ പുതിയ ചിത്രം സുകുമാരകുറുപ്പിന്റ വിശേഷങ്ങളെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ വരുന്നത്.ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് കുറുപ്പ്.കുറെ നാളുകൾ മുൻപ് തന്നെ സുകുമാരകുറുപ്പിന്റ പോസ്റ്ററുകൾ ഇറങ്ങിയിരുന്നു.ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു പോസ്റ്റർ ആയിരുന്നു അത്.ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കാസ്റ്റിങ്ങും മറ്റും സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ദുൽഖർ.

സിനിമയെ കുറിച്ചുള്ള വാർത്തകളോട് ദുൽഖർ പ്രതികരിച്ചത് ഇങ്ങനെയാണ്.ദുൽഖർ ഇങ്ങനെ പറഞ്ഞു”കുറുപ്പിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ കാണുന്നത് ഏറെ പ്രോത്സാഹനം നൽകുന്നുണ്ട്,ഒരുപാട് ആളുകൾ എന്നോട് നേരിട്ടും ചോദിക്കുന്നുണ്ട്.സിനിമ ഉടൻ നിങ്ങളിലേക്ക് എത്തിക്കാനാവുമെന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.കോവിഡ് പ്രശ്നങ്ങൾ മൂലമാണ് സിനിമ ഇത്രയും കാലം നീണ്ടു പോയത്. എന്നിരുന്നാലും, ഇപ്പോൾ ധാരാളം വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. സമയമാകുമ്പോൾ, നിങ്ങൾക്ക് ചിത്രം കാണാൻ സാധിക്കും, കുറുപ്പിൽ അതിഥി വേഷങ്ങൾ ചെയ്യുന്നവർ ആരെന്ന് തിരിച്ചറിയുകയും ചെയ്യാം. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ല,ഇങ്ങനെയുള്ള വാർത്തകൾ നിർത്തണമെന് ദുൽഖർ പറയുന്നു.ഇങ്ങനെ പറഞ്ഞാണ് ദുൽഖർ നിർത്തിയത്.