റേഷൻ കാർഡ് ഉള്ളവർ ഇത് അറിയാതെ പോകല്ലേ..

കൊറോണ കാരണം ഒരുപാട് ആളുകളാണ് കഷ്ടപ്പാടുകളും അനുഭവിക്കുന്നത്.കുറെ ആളുകളുടെ ജോലി പോയി അവർക്ക് വരുമാനം ഇല്ലാതെയായി.കടകൾ നടത്തിക്കൊണ്ടിരുന്ന ആളുകൾ എല്ലാം കടകൾ അടച്ചു വീട്ടിൽ ഇരികണ്ടി വന്നു.കുറെ ആളുകൾ കടം വാങ്ങിയൊക്കെയായിരുന്നു ജീവിച്ചിരുന്നത്.കൊറോണ സമയത്താണ് സർക്കാർ എല്ലാവർക്കും ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത് .

കിറ്റ് വിതരണം ജനങ്ങൾക്ക് വളരെ അധികം ഉപകരപ്രദമായി. ഒരുപാട് ജനങ്ങളാണ് കൊറോണ സമയത്തു പട്ടിണി ഇല്ലാതെ കഴിഞ്ഞത്.എന്നാൽ കുറച്ചു ദിവസം മുൻപ് ഭക്ഷ്യ കിറ്റ് വിതരണം നിർത്തിയതായി ഒരു വ്യാജ വാർത്ത വന്നിരുന്നു.എന്നാൽ ഇപ്പോൾ ഭക്ഷ്യ മന്ത്രി തന്നെ പറഞ്ഞിരിക്കുന്നത് ഭക്ഷ്യ കിറ്റ് വിതരണം നിർത്തിയിട്ടിലാനാണ്.

ഭക്ഷ്യ കിറ്റ് വിതരണം സെപ്റ്റംബർ മാസത്തിലും തുടരുന്നു.കടല, ഉഴുന്ന്, തേയില, പഞ്ചസാര, വെളിച്ചെണ്ണ, മുളക് പൊടി, നുറുക്ക് ഗോതമ്പ്, ചെറുപയർ, തുവരപ്പരിപ്പ് എന്നിവയാണ് കിറ്റിലുള്ളത്.വെള്ള, നീല കാർഡ് ഉടമകൾക്ക് കഴിഞ്ഞ മാസങ്ങളിലെ സൗജന്യ റേഷൻ കിറ്റുകൾ ഈമാസം തന്നെ വിതരണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വൈകിയാലും എല്ലാ വിഭാഗങ്ങൾക്കും സൗജന്യ കിറ്റുകൾ ലഭ്യമാക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.