7 വർഷമായി തളർന്ന കിടക്കുന്ന പൂച്ച, സംരക്ഷണം നൽകി ഒരു കുടുംബം

ഒരു ജീവിക്ക് പരിക്ക് പറ്റി കിടന്നാൽ പോലും തിരിച്ചു നോക്കാത്ത മനുഷ്യരാണ് നമ്മളിൽ പലരും.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വലിയ മനസിന്റെ ഉടമയുടെ കഥയാണ്.ഏഴു വര്‍ഷമായി കാഴ്ചയും ചലനശേഷിയും ഇല്ലാതെ തളര്‍ന്നു കിടക്കുന്ന പൂച്ചയെ പരിപാലിച്ച് ബിന്ദു.ഒരു ചെറിയ പൂച്ചയോടുള്ള സ്നേഹം കണ്ടാൽ നമ്മൾ തന്നെ ഞെട്ടി പോകും.ജനിച്ചപ്പോൾ തന്നെ വയ്യാത്ത ഒരു പൂച്ചയെ പൊന്നുപോലെയാണ് ബിന്ദു കൊണ്ട് നടക്കുന്നത്.ബിന്ദുവിന്റെയും വളര്‍ത്തുപൂച്ച പുരുഷുവിന്റെയും സ്‌നേഹബന്ധം ആരുടെയും കരളലിയിക്കുന്നതു കൂടിയാണ്.ബിന്ദുവിന്റെ വീട്ടിൽ ഉണ്ടായിരുന്ന പൂച്ച 2014ൽ 3 കുഞ്ഞുകളെ പ്രസവിച്ചിരുന്നു എന്നാൽ 2 എണ്ണം അപ്പോൾ തന്നെ ചത്തു പോയി.ബാക്കി ഉണ്ടായിരുന്ന ഒരു പൂച്ച കുഞ്ഞിനെ ബിന്ദു സംരക്ഷിച്ചു.ആദ്യം തൊട്ടേ പൂച്ചക്ക് നടക്കാൻ വളരെ പ്രയാസമായിരുന്നു.

നടക്കാൻ വളരെ ബുദ്ധിമുട്ടുളത് കൊണ്ട് വളരെ കഷ്ടപ്പെട്ടാണ് വളർത്തിയത്.വീടിന്റെ പുറത്തേക്കു ഒന്നും വിട്ടുരുന്നില്ല. അതുകൊണ്ട് പുറത്തേക്കൊന്നും വിടാതെ വീടിനുള്ളില്‍ വളര്‍ത്തി.പൂച്ചക്ക് ബിന്ദു തന്നെ പുരുഷുയന്ന് പേരിട്ടു.എന്നാൽ ജനിച്ചപ്പോൾ തൊട്ട് വയ്യാതായ പൂച്ചയെ പിന്നെയും വിധി പരീക്ഷിച്ചു. ജനിച്ച് ഒരു വര്‍ഷം തികയും മുമ്പേ വൈറല്‍ പനി വന്ന് പുരുഷുവിന് കാഴ്ച ശക്തി നഷ്ടപ്പെട്ടു, പതിയെ ചലനശേഷിയും പോയി.പൂച്ചയെ ഉപേക്ഷിക്കാൻ പലരും പറഞ്ഞെങ്കിലും ഇതൊന്നും ബിന്ദു കെട്ടിരുന്നില്ല.ആ പൂച്ചയെ തന്റെ വീട്ടിലെ ഒരംഗമായി ആയിരുന്നു കണ്ടിരുന്നത്.ഇപ്പോഴും ലോകത്തിൽ ഇതേ പോലത്തെ ആളുകൾ ഉള്ളത് കൊണ്ടാണ് സ്നേഹ ബന്ധങ്ങൾ നിലനിൽക്കുന്നത്.