സിനിമ സ്റ്റൈലിൽ ചെയ്‌സ് ചെയ്ത് കേരള പോലീസ്

കേരള പൊലീസ് പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്.ജനങ്ങളുടെ സുരക്ഷിതത്തിന്റെ കാര്യത്തിൽ കേരള പൊലീസ് എപ്പോഴും മുന്പിലാണ്.കേരള പോലിസിനെ പറ്റിച്ചു കിടന്നു കളഞ്ഞ ഒരു ടിപ്പർ കള്ളനെ ചെസ് ചെയ്തു പിടിക്കുന്ന വീഡിയോയാണ് ഇത്.

എല്ലാ കള്ളന്മാരും ഏതെങ്കിലും ചെറുത്‌ വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷ്ടിക്കുക.എന്നാൽ ഈ കള്ളൻ മോഷ്ടിച്ചത് ഒരു വലിയ ടിപ്പർ ലോറിയാണ്.ലോറി നഷ്ടപ്പെടാത്തയി പരാതി കിട്ടിയെങ്കിലും പൊലീസിന് ലോറി കണ്ടെത്താൻ പറ്റിയില്ല ശനിയാഴ്ച വാഹന പരിശോധന നടത്തുന്നതിനിടെ അതുവഴി പോവുകയായിരുന്ന ടിപ്പറിന് പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ അമിത വേഗതയിൽ കടന്നു പോയി.നേരത്തെ പരാതി കിട്ടിയത് കൊണ്ട് ഒരു സംശയം ഉണ്ടായിരുന്നു. സംശയം തോന്നിയ പൊലീസ് ടിപ്പറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ഒരുപാട് വാഹനങ്ങൾ തട്ടി മറിച്ചായിരുന്നു ടിപ്പർ പോയത്.നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചായിരുന്നു ടിപ്പർ ലോറിയുടെ ഓട്ടം. ഓട്ടത്തിനിടയിൽ നിരവധി വാഹനങ്ങളിൽ ടിപ്പറിടിച്ചു.ബിലാത്തിക്കുളം അമ്പലത്തിന്‍റെ മുൻവശത്താണ് ടിപ്പർ ഇടിച്ചു നിർത്തിയത്. പോലീസ് പുറകിൽ ചെസ് ചെയ്തു വരുന്നുണ്ടായിരുനു.ഓടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ അടക്കം കൂടി പിടിച്ചു പോലീസിനെ ഏല്പിച്ചു.

English Summary:- Kerala police is often in the news. Kerala police is always at the forefront of people’s safety. This is a video of a tipper thief being chessed by the Kerala police.

Leave a Comment