അമ്മയുടെ മരണശേഷം ജൂഹി ആദ്യമായി ക്യാമറക്ക് മുൻപിൽ

ഉപ്പും മുളകും എന്ന സീരിയലിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജൂഹി എന്ന പ്രേക്ഷകരുടെ ലച്ചു. ഈ അടുത്ത് ലച്ചുവിന്റെ അമ്മയുടെ വിയോഗം എല്ലാവരെയും ദുഖത്തിലാഴ്ത്തിയിരുന്നു. അമ്മയുടെ വേര്‍പാടില്‍ ചങ്ക് പൊട്ടി കരയുന്ന ലച്ചുവിനെയും നമ്മള്‍ കണ്ടിരുന്നു.

എന്നാല്‍ അമ്മയുടെ വിയോഗത്തിന് ശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ വീണ്ടും എത്തിയിരിക്കുകയാണ് ലച്ചു. ഉപ്പും മുളകിലെ തന്നെ മറ്റൊരു കഥാപാത്രമായ മുടിയന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ഉപ്പും മുകളകും കുടുംബത്തിലെ എല്ലാവരോടൊപ്പം ലച്ചുവിനെയും കാണാന്‍ കഴിഞ്ഞത്.

വീഡിയോ ഉടന്‍ തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. തന്റെ അമ്മയുടെ വിയോഗത്തില്‍ തളര്‍ന്ന് പോകാതെ ആ കുട്ടിയ്ക്ക് കരകയറാന്‍ കഴിഞ്ഞല്ലോ എന്ന ആശ്വാസമാണ് വീഡിയോ കണ്ട എല്ലാവരും പങ്കുവെയ്ക്കുന്നത്. അത്‌പോലെ തന്നെ നിര്‍ത്തിവെച്ച തങ്ങളുടെ പ്രിയപരമ്പര വീണ്ടും തുടങ്ങുന്നു എന്ന സന്തോഷവും ആരാധകര്‍ പങ്കുവെയ്ക്കുന്നുണ്ട്.