കൊച്ചിയിലെ 10 രൂപ ഊണിന് ആവശ്യക്കാരേറെ…
നല്ല മണിയരി ചോറും, സമ്പാര്‍ അല്ലെങ്കില്‍ ഒരു ഒഴിച്ച് കറി, ഒരു തോരന്‍, അച്ചാര്‍ അല്ലെങ്കില്‍ ചമ്മന്തി, പിന്നെ ഒരു പപ്പടം ഇത് പോരെ അളിയാ… പത്തു രൂപയ്ക്ക് വയറുനിറയെ ഉച്ചയൂണ് എന്ന ലക്ഷ്യവുമായി കൊച്ചി കോര്പ്പറേഷന് തുടങ്ങിയ ഉച്ചയൂണ് പദ്ധതിക്ക് വന്‍ സ്വീകാരിത. നിരവധി പേരാണ് ഊണ് കഴിക്കാന്‍ അവിടെയെത്തുന്നത്.
കൊച്ചിയിലെത്തുന്ന ആര്‍ക്കും ലഭിക്കും ഊണ് ലഭിക്കും. കുറഞ്ഞ ചെലവില്‍ മൂന്നുനേരം ഭക്ഷണം നല്കുന്ന സംവിധാനത്തിന് സംസ്ഥാനത്ത് ആദ്യമായി തുടക്കമിടുകയാണ് കൊച്ചി കോര്പ്പറേഷന്. ഉച്ചയൂണിലാണ് തുടക്കം. മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണിത്.
ഊണ് പാര്‍സല്‍ ആയി ലഭിക്കാന്‍ 15 രൂപയാണ്. രാവിലെ സ്റ്റാഫിന് ഭക്ഷണം കഴിക്കാന്‍ 240 ഇഡലി ഉണ്ടാക്കാന്‍ പറ്റുന്ന ഇഡലി സ്റ്റീമറും, വലിയ കുക്കര്‍ പോലത്തെ സ്റ്റീമറുകളും എല്ലാം കൊണ്ട് ഹൈടെക് ആണ് ഈ അടുക്കള. കാണേണ്ട കാഴ്ച്ച തന്നെയാണ് ഈ അടുക്കളും അവിടത്തെ പാചകവും. എര്‍ണാകുളം നോര്‍ത്തിലാണ് ഈ സംരഭം സ്ഥിതി ചെയ്യുന്നത്. വിശേഷങ്ങളറിയാന്‍ വീഡിയോ കണ്ട് നോക്കൂ…