1000 കൊല്ലത്തിലെ ഏറ്റവും വലിയ പ്രളയം

മറിഞ്ഞ കാറുകളുടെയും വെള്ളം കേറിയ സബ്‌വേകളിലും തെരുവുകളിലും കുടുങ്ങിയ ആളുകളുടെയും ഭയാനകമായ ദൃശ്യങ്ങൾ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ട് ഇരിക്കുകയാണ്.ചൈനയിലാണ് ഈ സംഭവം നടക്കുന്നത്. 1.2 കോടിയിലധികം പൗരന്മാരുള്ള ഷെങ്‌ഷോ നഗരത്തിലെ മെട്രോ ലൈനിനുള്ളിൽ യാത്രക്കാർ കഴുത്തിൽ ആഴത്തിലുള്ള വെള്ളത്തിൽ നിന്നുകൊണ്ട് അവർ യാത്ര ചെയുന്ന വീഡിയോ വന്നിരുന്നു.അവർ രക്ഷാപ്രവർത്തകർക്ക് വേണ്ടി കാത്തിരിക്കുകയാണ്.നിരവധി ആളുകളാണ് ഈ പ്രളയത്തിൽ മരിച്ചത്.1000 കൊല്ലങ്ങളിൽ ഒരിക്കൽ മാത്രം വരുന്ന ഒരു മഴയയാണ് ഇതിനെ കാണുന്നത്. ചൈനയുടെ മധ്യ ഹെനാൻ പ്രവിശ്യയിൽ 1,000 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയ്ക്ക് സാക്ഷ്യം വഹിച്ചതിനാൽ 12 സബ്‌വേ യാത്രക്കാർ ഉൾപ്പെടെ 25 പേർ ഇതുവരെ മഴയിൽ മരിച്ചു. മഴയുടെ തീവ്രത കാരണം ജനങ്ങൾക്ക് പുറത്തേക്ക് ഇറങ്ങാൻ പോലും പറ്റുന്നില്ല.ഭക്ഷണത്തിന് പോലും സാധനങ്ങൾ മിക്ക സ്ഥലങ്ങളിലും ഇല്ല. ചൈനീസ് ആർമിയാണ് രക്ഷപ്രവർത്തനം നടത്തുന്നത്.

മഴ ഇനിയും ശക്തിപ്പെടാൻ സാധ്യത ഉണ്ടന്ന് കാലാവസ്ഥ നിരിഷ്‌ണകർ പറഞ്ഞു.മഹപ്രളയത്തിൽ നിരവധി കിട്ടിടങ്ങളിൽ വെളളം കേറി.കൂടുതൽ അറിയാൻ വീഡിയോ കാണുക.