കൊറോണ കാരണം എല്ലാവരും ബുദ്ധിമുട്ടിലാണ്.കൂടുതലും മുതിർന്ന പൗരന്മാരാണ് ഏറ്റവും അനുഭവിക്കുന്നത്.മുതിർന്ന പൗരന്മാർക്ക് ഒരു കൈത്താങ്ങ് എന്നോണം പുറത്തിറക്കിയിരിക്കുന്ന ഓരോ വായ്പ സഹായ പദ്ധതിയാണ് നവജീവൻ കേരള.ഒരുപാട് ആളുകൾക്ക് ഗുണം ലഭിക്കുന്ന ഒരു പദ്ധതിയാണ് ഇത്.നവജീവൻ കേരള വായ്പ സഹായ പദ്ധതിപ്രകാരം സംസ്ഥാന സർക്കാരിൽ നിന്നും മുതിർന്ന പൗരന്മാർക്ക് 50000 രൂപയുടെ വായ്പാ സഹായം സബ്സിഡി സൗകര്യത്തോടു കൂടി തന്നെ ലഭിക്കുന്നതാണ്.
ഈ വീഡിയോയിൽ കേരളത്തിൽ നടപ്പാക്കാൻ പോകുന്ന നവജീവൻ പദ്ധതിയെ കുറിച്ചാണ്.സംസ്ഥാനത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.മുതിർന്ന പൗരന്മാർക്കാണ് ഈ ഒരു പദ്ധതിയുടെ ഗുണങ്ങൾ ലഭിക്കുക.സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഈ പദ്ധതി തീർച്ചയായും മുതിർന്ന പൗരൻമാർക്ക് ഒരു വലിയ സഹായം തന്നെയാണ്. 50 വയസ്സിനു മുകളിൽ പ്രായമുള്ള വർക്കാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുക.ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ ഉള്ള മാനദണ്ഡങ്ങൾ വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. 50000 രൂപയാണ് വായ്പാ തുക. 25 ശതമാനം സബ്‌സിഡി ലഭിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.