സൗഭാഗ്യ വെങ്കിടേഷ് പെൺകുഞ്ഞിന് ജന്മം നൽകി. ആരാധകരുടെ കാത്തിരിപ്പിന് ഇതോടെ വിരാമമായി

സൗഭാഗ്യ വെങ്കിടേഷ് പെൺകുഞ്ഞിന് ജന്മം നൽകി. ആരാധകരുടെ കാത്തിരിപ്പിന് ഇതോടെ വിരാമമായി സൗഭാഗ്യ അമ്മയായി എന്നുള്ള വിവരം നടിയും നർത്തകിയുമായ സൗഭാഗ്യയുടെ അമ്മയായ താരാ കല്യാണാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഈ വിവരം അറിയിച്ചിട്ടുള്ളത്. അച്ഛനും കുഞ്ഞും അമ്മയും തമ്മിലുള്ള രേഖാചിത്രം പോസ്റ്റ് ചെയ്തതാണ് ഈ വിവരം അറിയിച്ചിരിക്കുന്നത് , വളരെയധികം പേർ കുഞ്ഞിനും അമ്മയ്ക്കും ആശംസകളുമായി എത്തിയിട്ടുണ്ട്

സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി വീഡിയോകളാണ് നമുക്ക് സമ്മാനിച്ചിട്ടുള്ളത്. പ്രസവത്തിനായി ആശുപത്രിയിൽ റൂമിനുള്ളിൽ പ്രവേശിച്ച ശേഷവും ഡാൻസ് ചെയ്ത വീഡിയോ ഇതിനോടകംതന്നെ വൈറലായി.

ടിക്ടോക് താരവും ചക്കപ്പഴം എന്ന ഹാസ്യ സീരിയലിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ അർജുൻ സോമശേഖരനാണ് ഭർത്താവ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആയിരുന്നു ഇരുവരുടേയും വിവാഹം. താര കല്യാൺ നടത്തിയിരുന്ന നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്നു അർജുൻ. ഇപ്പോൾ തിരുവനന്തപുരം വെള്ളയമ്പലത്ത് ഡാൻസ് സ്കൂൾ നടത്തിവരികയാണ്.
ഗർഭിണിയായ സമയത്ത് ഉണ്ടായ ഫോട്ടോഷൂട്ടുകൾ, വളകാപ്പ് തുടങ്ങിയ ചടങ്ങുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരുന്നത്. ഗർഭിണിയായ സമയത്തും നൃത്ത അധ്യാപനം കൈവിടാതെ കുട്ടികൾക്ക് ക്ലാസ്സെടുക്കുന്ന വീഡിയോകളും ഇതിനുമുൻപ് വൈറൽ ആയതാണ്. വർഷങ്ങൾക്കു മുൻപ് അമ്മയായ താരാ കല്യാൺ ഇതുപോലെ ഡാൻസ് ചെയ്തതിൽ നിന്നുള്ള പ്രചോദനമാണ് ഇതിനെല്ലാം കാരണം എന്നും സൗഭാഗ്യ പറഞ്ഞിരുന്നു.

Leave a Comment