സ്ത്രീകൾക്ക് 50,000 രൂപ വായിപ്പാ

കേരളത്തിലെ സ്ത്രീകൾക്ക് 50,000 രൂപ വായിപ്പാ കിട്ടുന്ന പദ്ധതിയാണ് ശരണ്യ പദ്ധതി.തൊഴിൽ രഹിതരായ വിധവകൾ, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവർ, നിയമാനുസൃതം വിവാഹബന്ധം വേർപ്പെടുത്തിയവർ, 30 വയസ് കഴിഞ്ഞ അവിവാഹിതർ, പട്ടിക വർഗ്ഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാർ എന്നിവർക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള പദ്ധതിയാണ് ശരണ്യ പദ്ധതി.ഒരുപാട് വീട്ടിൽ സ്ത്രീകളാണ് തൊഴിൽ ചെയ്ത് ജീവിക്കുന്നത്.വീട്ടിലെ കുടുംബനാഥൻ മരണപ്പെട്ടാൽ പിന്നെ ചെറിയ കുട്ടികൾ പോലും പണിക്ക് പോകണ്ട അവസ്‌ഥയാണ്‌ ഉള്ളത്.ഈ ഒരു പദ്ധതിയിലേക്ക് ഉള്ള യോഗ്യത സ്ത്രീകളുടെ പ്രായം -18-55 വയസ്സിന്‌ ഇടയിൽ ആവണം.കുടുംബ വാർഷിക വരുമാനം -ഒരുലക്ഷം രൂപയിൽ താഴെ.1 ലക്ഷത്തിൽ മുകളിൽ ഉള്ളവര്ക്ക് ഈ ആനുകൂല്യം കിട്ടില്ല.വിദ്യാഭ്യാസ യോഗ്യത മിനിമം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. സാങ്കേതിക യോഗ്യതയുള്ളവർക്ക്‌ മുൻഗണന.

ഈ വീഡിയോയിൽ തൊഴിൽ രഹിതരായ വിധവകൾ, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഉള്ള ഒരു പദ്ധതിയെ കുറിച്ചാണ്.ശരണ്യ പദ്ധതി എന്നാണ് ഇതിന്റെ പേര്. കേരളത്തിലെ 50,000 രൂപ വരെ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി വായ്പ അനുവദിക്കുന്നു.50 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്നു എന്നതാണ്‌ പദ്ധതിയുടെ മുഖ്യ ആകർഷണീയത. പരമാവധി 25,000 രൂപ വരെ.25,000 രൂപ നമ്മൾ തിരിച്ചു അടങ്കണ്ട ആവിശ്യം ഇല്ല. കുടുബത്തിന്റ് വരുമാനം കൂട്ടാൻ ഉദ്ദേശിക്കുന്ന എന്ത് പദ്ധതിയും നടത്താം. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment