സേതു രാമയ്യറുടെ മാസ്സ് എൻട്രി, കാത്തിരിപ്പിൽ ആരാധകർ

സേതുരാമയ്യർ സി ബി ഐ യുടെ അഞ്ചാം വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.  സി ബി ഐയിലെ പുതിയ ലുക്ക് ആണ് മമ്മൂട്ടി തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.  സിബിഐ 5 ദി ബ്രെയിൻ എന്ന പേരാണ് സിബിഐ അഞ്ചാം പതിപ്പിന് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ പേരോടുകൂടി തന്നെയാണ് മമ്മൂട്ടി തന്റെ ചിത്രത്തിലെ ലുക്ക്‌ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ആവരവ് തന്നെ കൊലമാസ്സ് ആണ്. നിരവധി ആരാധകരാണ് മമ്മൂട്ടിയുടെ കിടു ലുക്കിന് കമന്റുകൾ നൽകുന്നത്.

1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിന്റെ വിജയത്തോടെയാണ് സിബിഐ 4 പതിപ്പുകൾ ഇറങ്ങിയത്. ഇപ്പോൾ അഞ്ചാം പതിപ്പിന് ആയാണ് കളമൊരുങ്ങുന്നത്. എസ് എൻ സ്വാമിയുടെ തിരക്കഥയിയും, കെ. മധുവിന്റെ സംവിധാന മികവും തന്നെയാണ് ചിത്രങ്ങളുടെ വിജത്തിന് പിന്നിൽ.

അഞ്ചാം പതിപ്പിലും ഇവർ തന്നെയാണ് കൈകോർക്കുന്നത്. ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്ന് പറഞ്ഞാൽ നീണ്ട വർഷങ്ങൾക്കു ശേഷം ജഗതി ശ്രീകുമാർ വിക്രമൻ എന്ന കഥാപാത്രത്തിലൂടെ വീണ്ടും തിരിച്ചെത്തുന്നു. ചിത്രത്തിൽ സായി കുമാർ, മുകേഷ്, രമേഷ് പിശാറഫി, ദിലീഷ് പോത്തൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.  ക്യാമറ കൈകാര്യം ചെയ്യുന്നത് അഖിൽ ജോർജ്, സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയ്‌ ആണ്. സ്വർഗ്ഗചിത്ര ആണ് ചിത്രം നിർമ്മിക്കുന്നത്.