വെള്ളം തേടി മണ്ണിനടിയില്‍ സഞ്ചരിക്കുന്ന ഒരാള്‍; 14 വയസ്സില്‍ തുടങ്ങിയ അന്വേഷണം 69 വയസ്സിലും തുടരുന്നു

വെള്ളം തേടി മണ്ണിനടിയില്‍ സഞ്ചരിക്കുന്ന ഒരാള്‍; 14 വയസ്സില്‍ തുടങ്ങിയ അന്വേഷണം 69 വയസ്സിലും തുടരുന്നു

ഭൂമിയുടെ ഉള്ളില്‍ എവിടെയാണ് ജലത്തിന്റെ അലിവൂറുന്നതെന്ന് കുഞ്ഞമ്പുവേട്ടന് അറിയാം. 14 വയസ്സുമുതല്‍ തുടങ്ങിയ വെള്ളത്തിന്റെ ഉറവിടം അന്വേഷണം 69 വയസ്സിലും തുടരുന്നു. മണ്ണിന്റെ സൂക്ഷ്മഭാവങ്ങളെക്കുറിച്ചുള്ള അറിവും പതിറ്റാണ്ടുകളുടെ പരിചയവും കൈമുതലാക്കിയ വ്യക്തിയാണ് കുഞ്ഞമ്പൂ ചേട്ടന്‍.

കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി കുഞ്ഞമ്പുവേട്ടന്‍ കുടിവെള്ളമെന്ന ലക്ഷ്യത്തിലേയ്ക്ക് ഭൂമിക്കടിയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. ഒരുപക്ഷെ, കേരളത്തിലെ മറ്റു പ്രദേശങ്ങളിലുള്ളവര്‍ക്ക് അപരിചിതമായ ഒരു ജല ശേഖരണ രീതിയായ ‘സുരങ്ക’യുടെ നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ളവരില്‍ ഇന്ന് ശേഷിക്കുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് കാസര്‍ഗോഡ് കുണ്ടംകുഴി സ്വദേശിയായ കുഞ്ഞമ്പു. ഇപ്പോള്‍ 65 വയസ്സുള്ള കുഞ്ഞമ്പുവേട്ടന്‍ ഇതിനകം ആയിരത്തിലേറെ തുരങ്കങ്ങളാണ് കാസര്‍ഗോഡ് ജില്ലയിലും കണ്ണൂര്‍, ദക്ഷിണ കര്‍ണാടകം എന്നിവയുടെ ചില പ്രദേശങ്ങളിലും നിര്‍മിച്ചിട്ടുള്ളത്.

വെള്ളത്തിന്റെ ഒഴുക്ക് അനുസരിച്ചാണ് അതിന്റെ ഉറവിടം ഇദ്ദേഹം കണ്ടെത്തുന്നത്. കുഞ്ഞമ്പൂ ചേട്ടന്റെ വിശേഷങ്ങളറിയാന്‍ ഈ വീഡിയോ കണ്ട് നോക്കൂ…

https://www.youtube.com/watch?v=XHp3MwvxSMw